ഇന്‍സ്റ്റഗ്രാം വഴി പരിചയപ്പെട്ട വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ചു; പത്തൊന്‍പതുകാരൻ അറസ്റ്റില്‍

പോത്തന്‍കോട് പൊലീസ് അറസ്റ്റ് രേഖപ്പെടുത്തിയ പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു

ഇന്‍സ്റ്റഗ്രാം വഴി പരിചയപ്പെട്ട വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ചു; പത്തൊന്‍പതുകാരൻ അറസ്റ്റില്‍
dot image

തിരുവനന്തപുരം: ഇന്‍സ്റ്റഗ്രാം വഴി പരിചയപ്പെട്ട വിദ്യാര്‍ത്ഥിനിയെ വീട്ടിലെത്തിച്ച് പീഡിപ്പിച്ച പത്തൊന്‍പതുകാരൻ അറസ്റ്റില്‍. പോത്തന്‍കോട് പേരുത്തല സ്വദേശി അഖിലാണ് പോക്‌സോ കേസ് പ്രകാരം പിടിയിലായത്. പെണ്‍കുട്ടിയുടെ സ്വഭാവത്തില്‍ വ്യത്യാസം കണ്ട രക്ഷിതാക്കള്‍ കൗണ്‍സിലിങ് നടത്തിയപ്പോഴാണ് പീഡനവിവരം മനസ്സിലാക്കിയത്.

പത്താം ക്ലാസ് പരീക്ഷ കഴിഞ്ഞിരിക്കുകയായിരുന്ന പതിനഞ്ചുകാരിയെ പ്രതി തന്റെ വീട്ടിലെത്തിച്ച് പീഡിപ്പിക്കുകയും വിദ്യാര്‍ത്ഥിയുടെ നഗ്‌നദൃശ്യങ്ങള്‍ മൊബൈലില്‍ പകര്‍ത്തുകയുമായിരുന്നു. തുടര്‍ന്ന് പ്രതി പീഡനശേഷം പെണ്‍കുട്ടിയെ വീട്ടിനടുത്ത് ഇറക്കി വിട്ടു.

തുടക്കത്തില്‍ പ്രതിയെ തിരിച്ചറിയാന്‍ പൊലീസിന് കഴിഞ്ഞിരുന്നില്ല. പിന്നീട് സംശയകരമായ സാഹചര്യത്തില്‍ കണ്ട യുവാവിനെ ചോദ്യം ചെയ്തപ്പോഴാണ് ഇയാള്‍ പീഡനക്കേസിലെ പ്രതിയാണെന്ന് പൊലീസ് തിരിച്ചറിഞ്ഞത്. ഇയാളുടെ ഫോണില്‍ നിന്നും നഗ്‌നചിത്രങ്ങളും പൊലീസ് കണ്ടെടുത്തിട്ടുണ്ട്. പോത്തന്‍കോട് പൊലീസ് അറസ്റ്റ് രേഖപ്പെടുത്തിയ പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.

Content Highlights: 19 Year Old Arrested for Allegedly Assaulting Student He Met Through Instagram

dot image
To advertise here,contact us
dot image