

തിരുവനന്തപുരം: കോടതിയില്‍ നിന്ന് ചാടിപ്പോയ പ്രതി ഒടുവില്‍ പിടിയില്‍. തിരുവനന്തപുരം നെടുമങ്ങാട് കോടതിയില്‍ നിന്നും രക്ഷപെട്ടയാളാണ് പൊലീസിന്റെ പിടിയിലായിരിക്കുന്നത്. പോക്‌സോ കേസില്‍ പ്രതിയായി നിതിന്‍ രാജ് ആണ് പിടിയിലായത്.
അരിശുപറമ്പിലെ ഒരു വീടിനു സമീപത്തു നിന്നാണ് ഇയാള്‍ പിടിയിലായത്. കോടതി നടപടികള്‍ക്കിടെയാണ് പ്രതി ചാടി പോയത്. കോടതി റിമാന്‍ഡ് ചെയ്യുന്നു എന്ന് പറഞ്ഞതിന് പിന്നാലെയായിരുന്നു നാടകീയ രക്ഷപ്പെടല്‍. ജൂലൈ 31നായിരുന്നു സംഭവം. നിതിനെ ഉടന്‍ കോടതിയില്‍ ഹാജരാക്കും.
Content Highlights: A dramatic escape took place shortly after the court remanded the accused, but police eventually managed to apprehend the suspect.