റോഡ് മുറിച്ചു കടക്കുന്നതിനിടെ ബൈക്ക് ഇടിച്ചു; സഹോദരിമാർക്ക് ദാരുണാന്ത്യം

തിരുവല്ലം ബൈപ്പാസിലാണ് അപകടമുണ്ടായത്

റോഡ് മുറിച്ചു കടക്കുന്നതിനിടെ ബൈക്ക് ഇടിച്ചു; സഹോദരിമാർക്ക് ദാരുണാന്ത്യം
dot image

തിരുവനന്തപുരം: റോഡ് മുറിച്ചു കടക്കുന്നതിനിടെ ബൈക്ക് ഇടിച്ച് സഹോദരിമാർക്ക് ദാരുണാന്ത്യം. ശാന്തമ്മ (62), വിജയമ്മ (70) എന്നിവരാണ് മരിച്ചത്. തിരുവല്ലം ബൈപ്പാസിലാണ് അപകടമുണ്ടായത്. തിരുവല്ലം പാലത്തിന് സമീപം കരിമ്പുവിള ജംഗ്ഷനിലായിരുന്നു അപകടം നടന്നത്. ഇരുവരും കൈപിടിച്ച് റോഡ് മുറിച്ചു കടക്കുന്നതിനിടെയാണ് അപകടം നടന്നത്. രാവിലെ പള്ളിയിലേക്ക് പോകാനായി വീട്ടിൽ നിന്നിറങ്ങിയതായിരുന്നു ഇവർ.

കോവളം ഭാഗത്തുനിന്നെത്തിയ ബൈക്കാണ് ഇരുവരെയും ഇടിച്ചുതെറിപ്പിച്ചത്. സംഭവസ്ഥലത്തുവെച്ചുതന്നെ ഇരുവർക്കും ജീവൻ നഷ്ടമായി. അപകടത്തിൽ പരിക്കേറ്റ ബൈക്ക് യാത്രക്കാരനെ മെഡിക്കൽകോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

Content Highlights: thiruvananthapuram accident case

dot image
To advertise here,contact us
dot image