കടയിൽ കയറി 90 രൂപയ്ക്ക് സാധനങ്ങൾ വാങ്ങി 500 രൂപയുടെ കള്ളനോട്ട് നൽകി; ബാലൻസിനായി കാത്തുനിന്ന യുവാവ് പിടിയിൽ

രാത്രി എട്ട് മണിയോടെ കാറിലെത്തിയ യുവാക്കൾ ആവണാകുഴിയിലെ കടകളിൽ കയറി 90 രൂപയ്ക്ക് സാധനങ്ങൾ വാങ്ങി 500 രൂപ നൽകുകയായിരുന്നു

കടയിൽ കയറി 90 രൂപയ്ക്ക് സാധനങ്ങൾ വാങ്ങി 500 രൂപയുടെ കള്ളനോട്ട് നൽകി; ബാലൻസിനായി കാത്തുനിന്ന യുവാവ് പിടിയിൽ
dot image

തിരുവനന്തപുരം: നെയ്യാറ്റിൻകരയിൽ കടകളിൽ കയറി വ്യാപകമായി കള്ളനോട്ട് മാറ്റുന്നതിനിടെ യുവാവ് പിടിയിൽ. പുനലൂർ കാരിയറ സ്വദേശി സെൻ (46) ആണ് പിടിയിലായത്. പ്രതിയെ നാട്ടുകാർ പിടികൂടി നെയ്യാറ്റിൻകര പൊലീസിന് കൈമാറുകയായിരുന്നു. രാത്രി എട്ട് മണിയോടെ കാറിലെത്തിയ യുവാക്കൾ ആവണാകുഴിയിലെ കടകളിൽ കയറി 90 രൂപയ്ക്ക് സാധനങ്ങൾ വാങ്ങി 500 രൂപ നൽകുകയായിരുന്നു.

ശേഷം ബാലൻസ് വാങ്ങുകയായിരുന്നു ലക്ഷ്യം. സംശയം തോന്നിയ ബേക്കറി ഉടമ നാട്ടുകാരെ വിളിച്ചു കൂട്ടുകയായിരുന്നു. നാട്ടുകാർ എത്തിയതോടെ ഇയാളുടെ സുഹൃത്ത് ഓടി രക്ഷപ്പെട്ടു. പ്രതി എത്തിയ കാർ പൊലീസ് കസ്റ്റഡിയിലെടുത്തു.സെന്നിനെ നെയ്യാറ്റിൻകര പൊലീസ് ചോദ്യം ചെയ്തു വരികയാണ്.

Content Highlights: Youth Held for Circulating Fake Currency Notes at Shops in Neyyattinkara

dot image
To advertise here,contact us
dot image