സ്വന്തം ആവശ്യത്തിന് കഞ്ചാവ് ചെടികള്‍ നട്ടുവളര്‍ത്തി; യുവാവ് പിടിയില്‍

ഇയാള്‍ വീടിന് ചുറ്റിലുമായി എട്ടോളം കഞ്ചാവ് ചെടികളാണ് വളര്‍ത്തിയിരുന്നത്

സ്വന്തം ആവശ്യത്തിന് കഞ്ചാവ് ചെടികള്‍ നട്ടുവളര്‍ത്തി; യുവാവ് പിടിയില്‍
dot image

തിരുവനന്തപുരം: സ്വന്തം ആവശ്യത്തിനായി കഞ്ചാവ് ചെടികള്‍ നട്ടുവളര്‍ത്തിയ യുവാവ് പിടിയില്‍. പൊഴിയൂരിന് സമീപം പുല്ലുവേറ്റി വീട്ടില്‍ അജിനെന്ന 29-കാരനെയാണ് നെയ്യാറ്റിന്‍കര എകസൈസ് സംഘം കസ്റ്റഡിയിലെടുത്തത്. ഇയാള്‍ വീടിന് ചുറ്റിലുമായി എട്ടോളം കഞ്ചാവ് ചെടികളാണ് വളര്‍ത്തിയിരുന്നത്. മുന്‍പും കഞ്ചാവ് കേസില്‍ ഇയാള്‍ പിടിയിലായിരുന്നു. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലാണ് ഉദ്യോഗസ്ഥര്‍ പരിശോധന നടത്തിയത്. വിവിധ വലിപ്പത്തിലുള്ള ചെടികളാണ് കണ്ടെത്തിയത്. ഇയാളെ നാളെ കോടതിയില്‍ ഹാജരാക്കും.

Content Highlights: man arrested for planting cannabis at home

dot image
To advertise here,contact us
dot image