

തിരുവനന്തപുരം: തിരുവനന്തപുരം ജില്ലയിൽ ചൂട് കൂടുന്നുവെന്ന് മുന്നറിയിപ്പ് നൽകി കൊണ്ട് ജാഗ്രത നിർദേശം ഇറക്കി ആരോഗ്യവകുപ്പ്. രാവിലെ 11 മുതൽ വൈകിട്ട് മൂന്നു വരെയുള്ള സൂര്യപ്രകാശം നേരിട്ട് ഏൽക്കരുതെന്നാണ് നിർദേശം. നേരിട്ട് വെയിലേൽക്കുന്ന ജോലി ചെയ്യുന്നവർ ജോലിസമയം ക്രമീകരിക്കണമെന്നും അറിയിപ്പുണ്ട്. കുഞ്ഞുങ്ങൾ, പ്രായമായവർ, ഗർഭിണികൾ ഗുരുതര രോഗമുള്ളവർ എന്നിവർക്ക് പ്രത്യേക ശ്രദ്ധ വേണം. കട്ടികൂടിയ വസ്ത്രങ്ങൾ ഒഴിവാക്കണം. ശാരീരിക അസ്വസ്ഥതകൾ ഉണ്ടായാൽ ഉടൻ ചികിത്സ തേടണമെന്നും ജില്ലാ മെഡിക്കൽ ഓഫീസർ അറിയിച്ചു.
Content Highlights: Warning of rising temperatures in Thiruvananthapuram district