നിങ്ങള്‍ക്കറിയാമോ? മനുഷ്യന് ശരീരത്തില്‍ ഈ എട്ട് അവയവങ്ങള്‍ ഇല്ലാതെയും അതിജീവിക്കാന്‍ സാധിക്കും

ശരീരത്തിലെ ചില അവയവങ്ങള്‍ ഇല്ലാതെയും മനുഷ്യന് സാധാരണ ജീവിതം നയിക്കാന്‍ കഴിയും

നിങ്ങള്‍ക്കറിയാമോ? മനുഷ്യന് ശരീരത്തില്‍ ഈ എട്ട് അവയവങ്ങള്‍ ഇല്ലാതെയും അതിജീവിക്കാന്‍ സാധിക്കും
dot image

മനുഷ്യശരീരം ധാരാളം അത്ഭുതങ്ങള്‍ നിറഞ്ഞതാണ്.ശരീരത്തിലെ ഓരോ അവയവങ്ങള്‍ക്കും ഓരോ ഉപയോഗങ്ങളുമുണ്ട്. ചില അവയവങ്ങള്‍ക്കുണ്ടാകുന്ന കേടുപാടുകള്‍ ജീവന്‍ തന്നെ അപകടത്തിലാക്കാറുണ്ടല്ലേ? എന്നാല്‍ ഈ അവയവങ്ങളില്‍ ചിലത് ഇല്ലെങ്കിലും മനുഷ്യന് ജീവിക്കാന്‍ സാധിക്കുമെന്ന് പറഞ്ഞാല്‍ നിങ്ങള്‍ വിശ്വസിക്കുമോ? എന്നാല്‍ സംഗതി സത്യമാണ്. മനുഷ്യന് ചില അവയവങ്ങള്‍ ഇല്ലാതെ പോലും സാധാരണ ജീവിതം നയിക്കാന്‍ കഴിയും. അവ ഏതൊക്കെയാണെന്ന് നോക്കാം.

 live a normal life even without some organs

അപ്പെന്‍ഡിക്‌സ്


അപ്പെന്‍ഡിക്‌സ് കുടലിന്റെ ബാക്കപ്പ് സിസ്റ്റമാണ്. പൊക്കിളിനു താഴെ ചെറുകുടലും വന്‍കുടലുമായി സന്ധിക്കുന്ന ഭാഗത്തുള്ള ഒരു അവയവമാണ് അപ്പെന്‍ഡിക്‌സ്. ഏഴുമുതല്‍ പത്തുസെന്റീമീറ്റര്‍വരെ വലിപ്പമുള്ള ഈ അവയവത്തിന് ഒരു മണ്ണിരയുടെ ആകൃതിയാണ്. മനുഷ്യ ശരീരത്തില്‍ ഈ അവയവത്തിനുള്ള പ്രാധാന്യം എന്താണെന്ന് ഇതുവരെയും കണ്ടെത്തിയിട്ടില്ല എന്നതാണ് വിചിത്രം. ഈ അപ്പന്‍ഡിക്‌സിനുണ്ടാകുന്ന രോഗമാണ് 'അപ്പന്‍ഡിസൈറ്റിസ്'. വന്‍കുടലിനടുത്തുള്ള ഒരു ചെറിയ ട്യൂബായ അപ്പെന്‍ഡിക്‌സ് ഒരുകാലത്ത് ദഹനത്തിന് ഉപയോഗപ്രദമായിരുന്നു. ഇന്ന്, ഇത് നല്ല ബാക്ടീരിയകളെ സംഭരിക്കുകയും അണുബാധകള്‍ക്ക് ശേഷം കുടലിന്റെ ആരോഗ്യം പുനഃസ്ഥാപിക്കാന്‍ സഹായിക്കുകയും ചെയ്യുന്നുവെന്ന് പറയുന്നു. എന്നിരുന്നാലും, അപ്പെന്‍ഡിസൈറ്റിസ് ഉണ്ടാകുന്ന ആളുകളില്‍ ഈ അവയവം നീക്കം ചെയ്യപ്പെടുന്നു. നീക്കം ചെയ്യപ്പെട്ടാലും മിക്ക ആളുകളും ദീര്‍ഘകാല പ്രശ്‌നങ്ങളില്ലാതെ വേഗത്തില്‍ സുഖം പ്രാപിക്കുന്നു.

 live a normal life even without some organs

പിത്താശയം

കൊഴുപ്പ് ദഹന സഹായിയാണ് പിത്താശയം. പിത്താശയം കൊഴുപ്പുള്ള ഭക്ഷണങ്ങളെ ദഹിപ്പിക്കാന്‍ സഹായിക്കുന്ന പിത്തരസം സംഭരിക്കുന്നു. പിത്താശത്തില്‍ കല്ലുകള്‍ രൂപപ്പെട്ട് വേദനയുണ്ടാക്കുന്നുവെങ്കില്‍, ശസ്ത്രക്രിയയിലൂടെ അവയവം നീക്കം ചെയ്യാറുണ്ട്. ശസ്ത്രക്രിയയ്ക്ക് ശേഷം ഈ അവയവത്തിന്റെ സഹായമില്ലാതെ കരള്‍ നേരിട്ട് കുടലിലേക്ക് പിത്തരസം പുറത്തുവിടുന്നു. മിക്ക ആളുകളും ഈ പുതിയ പ്രക്രിയയോട് പൊരുത്തപ്പെടുകയും ചെറിയ മുന്‍കരുതലുകളോടെ സാധാരണ ഭക്ഷണക്രമത്തിലേക്ക് മടങ്ങുകയും ചെയ്യുന്നു.

വന്‍കുടല്‍

വന്‍കുടല്‍ ആഹാരത്തില്‍നിന്ന് വെള്ളവും പോഷകങ്ങളും ആഗിരണം ചെയ്യുന്നു. കാന്‍സര്‍ അല്ലെങ്കില്‍ വീക്കം പോലുള്ള അവസ്ഥകള്‍ ഉണ്ടാകുമ്പോള്‍ വന്‍കുടല്‍ ഭാഗികമായോ മുഴുവനായോ നീക്കം ചെയ്യപ്പെടാം. ശരിയായ ഭക്ഷണക്രമവും പരിചരണവും ഉണ്ടെങ്കില്‍ ആളുകള്‍ക്ക് ഈ അവസ്ഥയോട് പൊരുത്തപ്പെട്ട് സജീവമായ ജീവിതം നയിക്കാന്‍ കഴിയും.

 live a normal life even without some organs

ടോണ്‍സിലുകള്‍

ബാക്ടീരിയകളെയും വൈറസുകളെയും തടയാന്‍ ടോണ്‍സിലുകള്‍ സഹായിക്കുന്നു. ഇടയ്ക്കിടെ അണുബാധയുണ്ടാകുന്ന കുട്ടികളില്‍ ടോണ്‍സിലുകള്‍ പലപ്പോഴും നീക്കം ചെയ്യപ്പെടുന്നു. ആ അവസ്ഥയില്‍ മറ്റ് കലകള്‍ ടോണ്‍സിലുകളുടെ പങ്ക് ഏറ്റെടുക്കുന്നു. എന്നിരുന്നാലും ചിലപ്പോള്‍ ശ്വസന പ്രശ്‌നങ്ങള്‍ ഉണ്ടാകാനുള്ള സാധ്യത അല്‍പം കൂടുതലാണ്.

തൈമസ് -അഡിനോയിഡ്

കുട്ടിക്കാലത്ത് രോഗപ്രതിരോധ കോശങ്ങള്‍ വികസിപ്പിക്കാന്‍ തൈമസ് സഹായിക്കുന്നു. അതേസമയം അഡിനോയിഡുകള്‍ അണുബാധകളില്‍ നിന്ന് സംരക്ഷിക്കുന്നു. ആവശ്യമുള്ളപ്പോള്‍ ഇവ രണ്ടും നീക്കം ചെയ്യാന്‍ കഴിയുമെങ്കിലും, പ്രതിരോധശേഷിയില്‍ അവയ്ക്ക് പങ്കുള്ളതിനാല്‍ ശ്രദ്ധാപൂര്‍വ്വം വിലയിരുത്തല്‍ ആവശ്യമാണെന്ന് പഠനങ്ങള്‍ സൂചിപ്പിക്കുന്നു.

 live a normal life even without some organs

വൃക്കകള്‍

മനുഷ്യന് രണ്ട് വൃക്കകളുണ്ട്. പക്ഷേ അതിജീവിക്കാന്‍ ഒരു വൃക്ക മതി. ഒരു വൃക്ക നീക്കം ചെയ്യപ്പെട്ടാലും ശരീര അവസ്ഥകളോട് പൊരുത്തപ്പെടുകയും പൂര്‍ണ്ണമായ പ്രവര്‍ത്തനം ഏറ്റെടുക്കുകയും ചെയ്യുന്നു. ഇത് വൃക്തികളെ പതിവ് പരിശോധനകളിലൂടെ സാധാരണ ജീവിതം നയിക്കാന്‍ അനുവദിക്കുന്നു.

Content Highlights :Damage to body organs can be life-threatening. However, humans can live a normal life without some body organs.

.

dot image
To advertise here,contact us
dot image