കൊലപാതകം, മോഷണം, ആക്രമണം തുടങ്ങി നിരവധി കേസുകളിൽ പ്രതി; 'ആറ്റിങ്ങൽ അയ്യപ്പൻ' പൊലീസ് പിടിയിൽ

ഇയാൾക്കെതിരെ രണ്ട് കേസുകളിൽ ജാമ്യമില്ലാ വാറണ്ട് നിലവിലുണ്ട്

കൊലപാതകം, മോഷണം, ആക്രമണം തുടങ്ങി നിരവധി കേസുകളിൽ പ്രതി; 'ആറ്റിങ്ങൽ അയ്യപ്പൻ' പൊലീസ് പിടിയിൽ
dot image

തിരുവനന്തപുരം: കൊലക്കേസ് ഉൾപ്പടെ നിരവധി കേസുകളിൽ പ്രതിയായ ആറ്റിങ്ങൽ അയ്യപ്പൻ എന്ന ബിജു പൊലീസ് പിടിയിൽ. മ്യൂസിയം പൊലീസ് പോത്തൻകോട് നടത്തിയ പരിശോധനയിലാണ് ബിജു(55) അറസ്റ്റിലായത്. 'ഓപ്പറേഷൻ ഡാർക്ക് ഹണ്ടിന്റെ' ഭാഗമായാണ് മ്യൂസിയം എസ്എച്ച്ഒ ഗിരീഷിന്റെ നേതൃത്വത്തിലുള്ള സംഘം പ്രതിയെ പിടികൂടിയത്.

ചിറയിൻകീഴ് സ്വദേശിയായ ബിജുവിനെതിരെ രണ്ട് കേസുകളിൽ ജാമ്യമില്ലാ വാറണ്ട് നിലവിലുണ്ട്. കൊലപാതകം, മോഷണം, ആക്രമണം തുടങ്ങി നിരവധി കേസുകളാണ് ഇയാൾക്കെതിരെ ഉള്ളത്.

Content Highlights: Attingal Ayyappan alias Biju, accused in several cases including murder, arrested by police

dot image
To advertise here,contact us
dot image