തൊഴിലാളി ക്ഷാമത്തില്‍ വലഞ്ഞ് ജര്‍മ്മനി, മലയാളികള്‍ക്ക് സാധ്യത, വിസ നടപടികള്‍ ഇനി അതി വേഗത്തില്‍

ഏകദേശം ഏഴ് ലക്ഷത്തോളം ഒഴിവുകളാണ് നിലവില്‍ ജര്‍മ്മനിയിലുള്ളത്. ഐ.ടി, നേഴ്‌സിംഗ്, കെയര്‍ ടേക്കിംഗ്, നിര്‍മ്മാണ മേഖല, എഞ്ചിനീയറിംഗ് തുടങ്ങിയ രംഗങ്ങളില്‍ ഇന്ത്യക്കാരുടെ സേവനം ഉറപ്പാക്കാന്‍ പ്രത്യേക 'സ്‌കില്‍ഡ് ലേബര്‍ സ്ട്രാറ്റജി' ജര്‍മ്മനി പുറത്തിറക്കി

തൊഴിലാളി ക്ഷാമത്തില്‍ വലഞ്ഞ് ജര്‍മ്മനി, മലയാളികള്‍ക്ക് സാധ്യത, വിസ നടപടികള്‍ ഇനി അതി വേഗത്തില്‍
dot image

സാങ്കേതിക വിദ്യയിലും വ്യവസായത്തിലും ലോകത്തിന് മാതൃകയായ ജര്‍മ്മനി കടുത്ത തൊഴിലാളി ക്ഷാമത്തില്‍ വലയുന്നു. ഈ പ്രതിസന്ധി മറികടക്കാന്‍ ഇന്ത്യയെ ആശ്രയിക്കാന്‍ ഒരുങ്ങുകയാണ് ജര്‍മ്മന്‍ സര്‍ക്കാര്‍. വൈദഗ്ധ്യമുള്ള ഇന്ത്യന്‍ തൊഴിലാളികളെ ആകര്‍ഷിക്കുന്നതിനായി വിസ നിയമങ്ങളില്‍ വന്‍ ഇളവുകള്‍ പ്രഖ്യാപിച്ചാണ് ജര്‍മ്മനി വാതില്‍ തുറക്കുന്നത്.

germany

ഇന്ത്യക്കാര്‍ തുണയാകും

ജനസംഖ്യയില്‍ പ്രായമായവരുടെ എണ്ണം കൂടുന്നതും യുവാക്കളുടെ കുറവും ജര്‍മ്മനിയെ പ്രതിസന്ധിയിലാക്കിയിരിക്കുകയാണ്. ഏകദേശം ഏഴ് ലക്ഷത്തോളം ഒഴിവുകളാണ് നിലവില്‍ ജര്‍മ്മനിയിലുള്ളത്. ഐ.ടി, നേഴ്‌സിംഗ്, കെയര്‍ ടേക്കിംഗ്, നിര്‍മ്മാണ മേഖല, എഞ്ചിനീയറിംഗ് തുടങ്ങിയ രംഗങ്ങളില്‍ ഇന്ത്യക്കാരുടെ സേവനം ഉറപ്പാക്കാന്‍ പ്രത്യേക 'സ്‌കില്‍ഡ് ലേബര്‍ സ്ട്രാറ്റജി' ജര്‍മ്മനി പുറത്തിറക്കി.

വിസ നടപടികള്‍ ഇനി റോക്കറ്റ് വേഗത്തില്‍

നേരത്തെ മാസങ്ങളോളം നീണ്ടിരുന്ന വിസ നടപടികള്‍ ഇനി ഡിജിറ്റല്‍ സംവിധാനത്തിലൂടെ ആഴ്ചകള്‍ക്കുള്ളില്‍ പൂര്‍ത്തിയാക്കാം. ഇന്ത്യന്‍ പ്രൊഫഷണലുകള്‍ക്ക് ജര്‍മ്മനിയില്‍ വന്ന് ജോലി കണ്ടെത്താനുള്ള അവസരവും ഇതിലൂടെ ലഭിക്കും. ജര്‍മ്മന്‍ ചാന്‍സലര്‍ ഒലാഫ് ഷോള്‍സ് അടുത്തിടെ ഇന്ത്യ സന്ദര്‍ശിച്ചപ്പോള്‍ ഇതിനായുള്ള കരാറുകളില്‍ ഒപ്പിട്ടിരുന്നു.

മലയാളികള്‍ക്ക് വന്‍ അവസരം

നേഴ്‌സിംഗ് മേഖലയില്‍ ജര്‍മ്മനി കാട്ടുന്ന താല്‍പ്പര്യം കേരളത്തിലെ ഉദ്യോഗാര്‍ത്ഥികള്‍ക്ക് വലിയ പ്രതീക്ഷയാണ് നല്‍കുന്നത്. ഭാഷാ പഠനം പൂര്‍ത്തിയാക്കുന്നവര്‍ക്ക് ആകര്‍ഷകമായ ശമ്പളവും മികച്ച ജീവിതസാഹചര്യവുമാണ് ജര്‍മ്മനി വാഗ്ദാനം ചെയ്യുന്നത്. ജര്‍മ്മനിയിലെ പല പ്രമുഖ നഗരങ്ങളിലും ഇപ്പോള്‍ തന്നെ മലയാളികളുടെ സാന്നിധ്യം വര്‍ദ്ധിച്ചുവരികയാണ്.

nurse germany

തൊഴില്‍ വിപണിയില്‍ ചൈനയേക്കാള്‍ വിശ്വാസ്യത ഇന്ത്യക്കാരാണെന്നാണ് ജര്‍മ്മന്‍ കമ്പനികളുടെ വിലയിരുത്തല്‍. കഠിനാധ്വാനവും വേഗത്തില്‍ ഇഴുകിച്ചേരാനുള്ള കഴിവും ഇന്ത്യന്‍ യുവാക്കളെ ജര്‍മ്മനിയുടെ പ്രിയപ്പെട്ടവരാക്കുന്നു. മലയാളികള്‍ക്കിപ്പോള്‍ ലണ്ടനും അമേരിക്കയും കഴിഞ്ഞാല്‍ പ്രിയപ്പെട്ട രാജ്യം ജര്‍മ്മനിയാണ്. ജര്‍മ്മനിയിലെ പബ്ലിക് യൂണിവേഴ്‌സിറ്റികളില്‍ ട്യൂഷന്‍ ഫീസ് ഇല്ലെന്നത് ഇടത്തരക്കാരനായ മലയാളിക്ക് വലിയ ആശ്വാസമാണ്.

ഗള്‍ഫിലെ ചൂടില്‍ നിന്നും കുറഞ്ഞ ശമ്പളത്തില്‍ നിന്നും രക്ഷപെടാന്‍ ആഗ്രഹിക്കുന്ന മലയാളി നേഴ്‌സുമാര്‍ക്ക് ജര്‍മ്മനി നല്‍കുന്നത് മാന്യമായ ശമ്പളവും മികച്ച ജീവിതസാഹചര്യവുമാണ്. ജര്‍മ്മന്‍ ഭാഷ പഠിക്കാനുള്ള കടമ്പ മാത്രമാണ് ഇപ്പോള്‍ പലരെയും പിന്നോട്ട് വലിക്കുന്നത്. എങ്കിലും കേരളത്തിലെ മുക്കിലും മൂലയിലും ഇപ്പോള്‍ ജര്‍മ്മന്‍ ഭാഷ പഠിക്കാനുള്ള സെന്ററുകള്‍ മുളച്ചുപൊങ്ങുന്നത് ഈ 'ജര്‍മ്മന്‍ പ്രേമം' കൊണ്ടാണ്.

Content Highlights: Germany is opening its doors to skilled Indian workers by relaxing visa rules to address its growing labor shortage in key sectors

dot image
To advertise here,contact us
dot image