കോവളത്ത് സിപിഐഎം ഓഫീസിന് നേരെ ആക്രമണം; കസേരകളും ഫർണിച്ചറുകളും തകർത്തു

സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്

കോവളത്ത് സിപിഐഎം ഓഫീസിന് നേരെ ആക്രമണം; കസേരകളും ഫർണിച്ചറുകളും തകർത്തു
dot image

തിരുവനന്തപുരം : തിരുവനന്തപുരത്ത് സിപിഐഎം ബ്രാഞ്ച് ഓഫീസ് അടിച്ചു തകർത്തു. കോവളം പുളിങ്കുടി ബ്രാഞ്ച് ഓഫീസാണ് അടിച്ച് തകർത്തത്. ഓഫീസിലെ കസേരകളും സാധനങ്ങളും അടിച്ചു തകർത്തു. ഇന്നലെ ബ്രാഞ്ചിൻ്റെ നേതൃത്വത്തിൽ പ്രതിഷേധ പ്രകടനം നടത്തിയിരുന്നു.

ഈ പ്രകടനത്തിൽ കോൺഗ്രസിന്റെ ഫ്ലക്സ് സിപിഐഎമ്മുകാർ കത്തിച്ചിരുന്നു. ഇതിൽ പ്രതിഷേധിച്ച് കോൺ​ഗ്രസ് നടത്തിയ പ്രകടനത്തിനിടെയാണ് സംഭവം. അക്രമത്തിന് പിന്നാലെ പ്രദേശത്ത് സംഘർഷാവസ്ഥ നിലനിൽക്കുകയാണ്. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Content Highlight : In Kovalam a CPI(M) office was attacked, with chairs and other furniture reportedly vandalised and destroyed.

dot image
To advertise here,contact us
dot image