വീട്ടിലെ ഹാളിൽ സൈനികനെ മരിച്ച നിലയിൽ കണ്ടെത്തി; വീട് ഉള്ളില്‍ നിന്ന് പൂട്ടിയിരുന്നു

രണ്ട് മാസം മുൻപാണ് ഗിരീഷ് അവധിക്ക് നാട്ടിലെത്തിയത്.

വീട്ടിലെ ഹാളിൽ സൈനികനെ മരിച്ച നിലയിൽ കണ്ടെത്തി; വീട് ഉള്ളില്‍ നിന്ന് പൂട്ടിയിരുന്നു
dot image

തിരുവനന്തപുരം: ആമച്ചലിൽ സൈനികനെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി. വീട്ടിലെ ഹാളിലാണ് നാൽപതുകാരനായ ഗിരീഷിനെ മരിച്ച നിലയിൽ കണ്ടത്. ഹൃദയാഘാതമാണ് മരണകാരണമെന്നാണ് പ്രാഥമിക നിഗമനം.

ഇയാൾ സ്ഥിരമായി മദ്യപിക്കാറുണ്ടെന്നും പൊലീസ് വ്യക്തമാക്കിയിട്ടുണ്ട്. ഡീഅഡിക്ഷൻ സെന്ററിൽ ചികിത്സയും തേടിയിരുന്നു. കാട്ടാക്കട പൊലീസാണ് സംഭവം അന്വേഷിക്കുന്നത്. മരണസമയത്ത് മറ്റാരും വീട്ടിലുണ്ടായിരുന്നില്ലെന്നാണ് നിഗമനം.

രണ്ട് മാസം മുൻപാണ് ഗിരീഷ് അവധിക്ക് നാട്ടിലെത്തിയത്. ലീവ് കഴിഞ്ഞ് ജോലിക്ക് തിരിച്ചുപോകാൻ ഗിരീഷ് തയ്യാറായില്ല. കുടുംബവുമായി ഇയാൾ പിണങ്ങി കഴിയുകയായിരുന്നു.

കഴിഞ്ഞ ദിവസം ഗിരീഷിനെ അമ്മ ഫോണിൽ വിളിച്ചിട്ടും എടുത്തില്ല. ഏറെ നേരമായിട്ടും ഫോൺ എടുക്കാതിരുന്നതോടെയാണ് അമ്മ ബന്ധുവിനൊപ്പം വന്ന് പരിശോധിച്ചത്. അപ്പോഴാണ് ഹാളിൽ ഗിരീഷിനെ മരിച്ച നിലയിൽ കണ്ടെത്തിയത്. വീട് ഉള്ളിൽ നിന്ന് പൂട്ടിയ നിലയിലുമായിരുന്നു.

Content Highlights: Army officer found dead at his house in Thiruvananthapuram

dot image
To advertise here,contact us
dot image