

തിരുവനന്തപുരം : തിരുവനന്തപുരത്ത് ശ്രീനാരായണ ഗുരുവിന്റെ പ്രതിമ തകർത്തു. പ്രതിമയുടെ തല തേങ്ങ കൊണ്ട് ഇടിച്ചു പൊട്ടിച്ച നിലയിലായിരുന്നു. തിരുവനന്തപുരം പള്ളിച്ചലിലാണ് സംഭവം.
ഇന്ന് രാത്രി 8 മണിയോടെയായിരുന്നു സംഭവം. എസ്എൻഡിപി 1019 നമ്പർ ശാഖയുടെ ഗുരുദേവ പ്രതിമയാണ് തകർത്തത്. സംഭവത്തിൽ ഒരാളെ നരുവാമൂട് പൊലീസ് കസ്റ്റഡിയിൽ എടുത്തു.
Content Highlight : The statue of Sree Narayana Guru in Thiruvananthapuram was vandalized, prompting an investigation by the authorities. The Naruvamoodu Police have taken one person into custody in connection with the incident.