

ഇന്ത്യയുടെ യുവ ഓപ്പണര്‍ യശസ്വി ജയ്‌സ്വാളിന്റെ ഏറ്റവും പുതിയ ഹെയര്‍സ്റ്റൈലിനെ കളിയാക്കി സൂപ്പര്‍ താരം വിരാട് കോഹ്‌ലി. റാഞ്ചിയില്‍ ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ഒന്നാം ഏകദിനം ആരംഭിക്കുന്നതിന് തൊട്ടുമുന്‍പാണ് ജയ്‌സ്വാളിനെ കോഹ്‌ലി കളിയാക്കിയത്. രസകരമായ വീഡിയോ ആരാധകര്‍ ഏറ്റെടുക്കുകയും ചെയ്തു.
റാഞ്ചിയില്‍ മത്സരം ആരംഭിക്കുന്നതിന് മുന്‍പ് ദേശീയ ഗാനത്തിനായി ടീമുകള്‍ അണിനിരന്നപ്പോഴാണ് കോഹ്‌ലി വളരെ രസകരമായി കളിയാക്കിയത്. 'തേരേ നാം' എന്ന ബോളിവുഡ് സിനിമയിലെ സൂപ്പര്‍ താരം സല്‍മാന്‍ ഖാന്റെ ഹെയര്‍സ്റ്റൈലിനോടാണ് ജയ്‌സ്വാളിന്റെ പുത്തന്‍ ഹെയര്‍സ്റ്റൈലിനെ താരതമ്യം ചെയ്യുന്നത്. ഇതേ സിനിമയിലെ 'ലഗാന്‍ ലഗി' എന്ന ഗാനരംഗത്തിലെ നൃത്തച്ചുവടുകള്‍ അനുകരിച്ചാണ് ജയ്‌സ്വാളിനെ കോഹ്‌ലി കളിയാക്കിയത്.
Virat Kohli teasing Yashasvi Jaiswal’s hairstyle. 🤣❤️pic.twitter.com/UJRdmZH6Y2
— Mufaddal Vohra (@mufaddal_vohra) December 1, 2025
കോഹ്‌ലിയുടെ സ്‌റ്റെപ്‌സ് കണ്ട ജയ്‌സ്വാള്‍ പൊട്ടിച്ചിരിക്കുന്നതും വീഡിയോയിലുണ്ട്. ഇരുവരുടെയും തൊട്ടടുത്ത് നില്‍ക്കുകയായിരുന്ന കുല്‍ദീപ് യാദവ്, രോഹിത് ശര്‍മ, അര്‍ഷ്ദീപ് സിംഗ്, റിഷഭ് പന്ത് എന്നിവര്‍ക്കും ചിരിയടക്കാന്‍ കഴിഞ്ഞില്ല.
Content Highlights: Virat Kohli teases Yashasvi Jaiswal's hairstyle with Salman Khan's iconic dance step