
തിരുവനന്തപുരം : കനത്ത മഴയില്‍ വെഞ്ഞാറമൂട്ടില്‍ കിണര്‍ ഇടിഞ്ഞു താഴ്ന്നു.വയ്യേറ്റ് സ്വദേശി സരസ്വതി അമ്മയുടെ വീട്ടിലെ കിണറാണ് ഇടിഞ്ഞു താഴ്ന്നത്. രാവിലെ 11 മണിയോടു കൂടിയായിരുന്നു സംഭവം. എം സി റോഡില്‍ മഴവെള്ളം നിറഞ്ഞ് വീട്ടുടമയുടെ കിണറിന് സമീപത്തേയ്ക്കാണ് ഒഴുകിയെത്തുന്നത്.
അശാസ്ത്രീയമായി റോഡ് നിര്‍മ്മിച്ചതിനാലാണ് ഇത്തരത്തില്‍ വെള്ളം ഒഴുകിയെത്തുന്നതെന്നും പലപ്പോഴായി അധികൃതര്‍ക്ക് പരാതി നല്‍കിയിട്ടും ഇതുവരെയും പരിഹാരമുണ്ടായിട്ടില്ല എന്നും വീട്ടുടമ പറഞ്ഞു.
Content Highlights: The well in Venjaramoodu collapsed due to heavy rains