വീട്ടുകാർ വഴക്കുപറഞ്ഞതിന് വീടുവിട്ടിറങ്ങി; തിരുവനന്തപുരത്ത് നിന്ന് കാണാതായ 15കാരിയെ കണ്ടെത്തി

പെരുംകുളങ്ങര സ്വദേശിയായ പത്താംക്ലാസുകാരി ശിവാനിയാണ് വീടുവിട്ടിറങ്ങിയത്

വീട്ടുകാർ വഴക്കുപറഞ്ഞതിന് വീടുവിട്ടിറങ്ങി; തിരുവനന്തപുരത്ത് നിന്ന് കാണാതായ 15കാരിയെ കണ്ടെത്തി
dot image

തിരുവനന്തപുരം: തിരുവനന്തപുരത്ത് നിന്ന് കാണാതായ പതിനഞ്ചുകാരിയെ കണ്ടെത്തി. പെരുംകുളങ്ങര സ്വദേശിയായ പത്താംക്ലാസുകാരി ശിവാനിയെയാണ് കണ്ടെത്തിയത്. ഒരു കിലോമീറ്റർ അപ്പുറമുള്ള ബന്ധുവീട്ടിൽ നിന്നാണ് കുട്ടിയെ കണ്ടെത്തിയത്.

പെരുംകുളങ്ങര ശിവാനി ഭവനില്‍ ശ്യാം-സുനിത ദമ്പതികളുടെ മകളാണ്. കുട്ടി വീട്ടുകാർ വഴക്കുപറഞ്ഞതിന് പിന്നാലെയാണ് വീടുവിട്ടിറങ്ങിയത്. വീട്ടുകാരുടെ പരാതിയില്‍ കേസെടുത്ത നെയ്യാര്‍ ഡാം പൊലീസ് അന്വേഷണം ആരംഭിച്ചിരുന്നു. അതിനിടെയാണ് കുട്ടിയെ ബന്ധുവീട്ടിൽ നിന്നുതന്നെ കണ്ടെത്തിയത്.

Content Highlights: child missing from thiruvananthapuram found in relatives house

dot image
To advertise here,contact us
dot image