കാലിലെ നീര് അവഗണിച്ചു; വൃക്ക തകരാറിലായ 56കാരിയുടെ അവസ്ഥയെക്കുറിച്ച് ഡോക്ടര്‍ നല്‍കിയ മുന്നറിയിപ്പ്

കാലിലെ നീര് വൃക്കതകരാറ്, ഹൃദയസ്തംഭനം,തൈറോയിഡ് പ്രശ്‌നങ്ങള്‍ എന്നിവയുടെ ലക്ഷണമാകും

കാലിലെ നീര് അവഗണിച്ചു; വൃക്ക തകരാറിലായ 56കാരിയുടെ അവസ്ഥയെക്കുറിച്ച് ഡോക്ടര്‍ നല്‍കിയ മുന്നറിയിപ്പ്
dot image

പലതരത്തിലുളള ആരോഗ്യ പ്രശ്‌നങ്ങള്‍ ഉണ്ടാകുമ്പോഴും മിക്കവരും സ്വയം ചികിത്സ നടത്തുകയോ, നാളെയാവട്ടെ.. പിന്നെയാവട്ടെ എന്ന് കരുതി ഡോക്ടറെ കാണുന്നത് മാറ്റിവയ്ക്കുകയും ചെയ്യുന്നത് പതിവാണ്. അത്തരത്തില്‍ കാലില്‍ ഉണ്ടായ നീര് അവഗണിച്ചതിനെ തുടര്‍ന്ന് 56 വയസ്സുകാരിയായ ഒരു സ്ത്രീക്ക് ഉണ്ടായ ദുരവസ്ഥയെക്കുറിച്ച് പറയുകയാണ് ഓര്‍ത്തോപീഡിക് സര്‍ജനായ ഡോ. ഷാഗുണ്‍ അഗര്‍വാള്‍. തന്റെ ഇന്‍സ്റ്റഗ്രാം പേജിലൂടെയാണ് അദ്ദേഹം ഈ സംഭവത്തെക്കുറിച്ച് വിവരിക്കുന്ന വീഡിയോ പങ്കുവച്ചത്.

kidney failure

സാധാരണക്കാരിയായ വീട്ടമ്മയായിരുന്നു അവര്‍. വീട്ടിലുള്ളവര്‍ക്ക് ഭക്ഷണം പാകം ചെയ്യാനായി രാവിലെ നേരത്തെ എഴുന്നേല്‍ക്കുകയും മക്കളെ ഭക്ഷണം കഴിക്കാന്‍ ഓര്‍മിപ്പിക്കുകയും ഒക്കെ ചെയ്യുന്ന സാധാരണ വീട്ടമ്മ. പ്രമേഹവും ഉയര്‍ന്ന രക്തസമ്മര്‍ദ്ദവും പോലുളള ആരോഗ്യപ്രശ്‌നങ്ങളും അവര്‍ക്ക് ഉണ്ടായിരുന്നു. വീട്ടിലെ ജോലികളും മറ്റ് ഉത്തരവാദിത്തങ്ങള്‍ക്കിടയിലും തന്റെ കാലില്‍ നീര് വരുന്നതും ചെരുപ്പുകള്‍ ഇറുകുന്നതും ഒന്നും അവര്‍ ശ്രദ്ധിച്ചില്ല.

kidney failure

നീര് കാണാന്‍ തുടങ്ങിയപ്പോള്‍ ബന്ധുക്കളും കുടുംബാംഗങ്ങളും ഉപ്പ് കഴിക്കുന്നത് കുറയ്ക്കാനും കാലുകള്‍ ചൂടുവെള്ളത്തില്‍ ഇറക്കിവയ്ക്കാനും ജോലിഭാരവും സമ്മര്‍ദ്ദവും കുറയ്ക്കാനും ഉപദേശിച്ചു. കുറേനാള്‍ കഴിഞ്ഞപ്പോള്‍ നീര്‍വീക്കം മൂലം നടക്കാന്‍ കഴിയാതെ വന്നപ്പോള്‍ ഡോക്ടറെ കാണുകയും പരിശോധനയില്‍ പ്രമേഹവും രക്ത സമ്മര്‍ദ്ദവും ഉള്ളതുകൊണ്ട് ഹൃദയവും വൃക്കയും പരിശോധിക്കാന്‍ നിര്‍ദേശിക്കുകയും ചെയ്‌തെങ്കിലും അവര്‍ അത് അവഗണിക്കുകയായിരുന്നു. ഒടുവില്‍ വളരെ മോശം അവസ്ഥയില്‍ ആശുപത്രിയില്‍ എത്തിയപ്പോള്‍ പരിശോധനയില്‍ വൃക്ക തകരാറിലായ സത്യം അവര്‍ ദുഃഖത്തോടെ മനസിലാക്കുകയായിരുന്നു' ഡോ. അഗര്‍വാള്‍ പറഞ്ഞു.

കാലുകളില്‍ നീര്‍വീക്കം ഉണ്ടാകുന്നതിന് കാരണം

കാലുകളില്‍ നീര്‍വീക്കം ഉണ്ടാകുന്നതിന് എല്ലായ്‌പ്പോഴും ബലഹീനതയുടെ ലക്ഷണമല്ല. പ്രമേഹവും രക്തസമ്മര്‍ദ്ദവും ഉളള രോഗികളില്‍ വൃക്ക തകരാറ്, ഹൃദയസ്തംഭനം അല്ലെങ്കില്‍ തൈറോയിഡ് പ്രശ്‌നങ്ങള്‍ എന്നീ കാരണങ്ങളൊക്കെക്കൊണ്ട് കണങ്കാലിലോ കാലിലോ നീര്‍വീക്കം ഉണ്ടാകാം.

(ഈ ലേഖനം വിവരങ്ങള്‍ നല്‍കുന്നതിന് വേണ്ടിയുള്ളതാണ്. ആരോഗ്യസംബന്ധമായ എല്ലാ പ്രശ്‌നങ്ങള്‍ക്കും ഡോക്ടറുടെ സേവനം തേടേണ്ടതാണ്)

Content Highlights :Swelling in the feet can be a sign of kidney failure, heart failure, and thyroid problems

dot image
To advertise here,contact us
dot image