പൊന്മുടി ഹില്‍ ടോപ്പില്‍ നിന്ന് കൊക്കയിലേക്ക് ചാടി 65 കാരന്‍ ജീവനൊടുക്കി

22-ാം ഹെയര്‍പിന്നില്‍ ഫോറസ്റ്റ് ഓഫീസിന് മുന്‍പില്‍ നിന്നാണ് ഇദ്ദേഹം കൊക്കയിലേക്ക് ചാടിയത്

പൊന്മുടി ഹില്‍ ടോപ്പില്‍ നിന്ന് കൊക്കയിലേക്ക് ചാടി 65 കാരന്‍ ജീവനൊടുക്കി
dot image

തിരുവനന്തപുരം: പൊന്മുടി ഹില്‍ ടോപ്പില്‍ നിന്ന് കൊക്കയിലേക്ക് ചാടി 65കാരന്‍ ജീവനൊടുക്കി. നെടുമങ്ങാട് കുന്നുനട സ്വദേശി അബ്ദുല്‍ വാഹിദ് ആണ് ജീവനൊടുക്കിയത്. 22-ാം ഹെയര്‍പിന്നില്‍ ഫോറസ്റ്റ് ഓഫീസിന് മുന്‍പില്‍ നിന്നാണ് ഇദ്ദേഹം കൊക്കയിലേക്ക് ചാടിയത്. വിതുരയില്‍ നിന്ന് ഫയര്‍ഫോഴ്‌സ് എത്തി മണിക്കൂറുകള്‍ പരിശ്രമിച്ചാണ് മൃതദേഹം പുറത്തെടുത്തത്.

ഇന്ന് വൈകിട്ടാണ് സംഭവം നടന്നത്. പൊന്മുടിയിലേക്ക് വന്ന വിനോദസഞ്ചാരികള്‍ വഴിയരികില്‍ ബൈക്കും ചെരുപ്പും കിടക്കുന്നത് കണ്ട് പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു. പൊലീസ് എത്തി നടത്തിയ പരിശോധനയില്‍ പ്രദേശത്ത് നിന്ന് മൊബൈല്‍ ഫോണും ബാങ്ക് രേഖകളും കണ്ടെത്തി. ഇതില്‍ നിന്നായിരുന്നു ആളെ തിരിച്ചറിഞ്ഞത്. പിന്നാലെ പൊലീസ് ബന്ധുക്കളെ വിളിച്ച് വിവരം അറിയിച്ചു. ആളെ കണ്ടെത്തുന്നതിനായി ഫയര്‍ഫോഴ്‌സിന്റെ സഹായവും തേടി. ഉടന്‍ തന്നെ വിതുരയില്‍ നിന്ന് ഫയര്‍ഫോഴ്‌സ് സംഘം എത്തി.

കുത്തനെയുള്ള കൊക്കയിലേക്ക് ഇറങ്ങുക എന്നത് ശ്രമകരമായിരുന്നു. റോപ്പ് ഉപയോഗിച്ച് ഫയര്‍ഫോഴ്‌സ് സംഘം മണിക്കൂറുകള്‍ പരിശ്രമിച്ച ശേഷമാണ് അബ്ദുല്‍ വാഹിദിനെ കണ്ടെത്താന്‍ കഴിഞ്ഞത്. ഈ സമയം മരണം സംഭവിച്ചിരുന്നു. ഇന്‍ക്വസ്റ്റ് നടപടികള്‍ക്ക് ശേഷം മൃതദേഹം മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. അബ്ദുല്‍ വാഹിദിനെ കാണാതായതിനെ തുടര്‍ന്ന് ഭാര്യ പൊലീസില്‍ പരാതി നല്‍കാന്‍ ഇരിക്കുകയായിരുന്നു. ഇതിനിടെയാണ് മരിച്ചവിവരം എത്തുന്നത്.

(ആത്മഹത്യ ഒന്നിനും പരിഹാരമല്ല. അതിജീവിക്കാൻ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക. അത്തരം ചിന്തകളുളളപ്പോള്‍ 'ദിശ' ഹെല്‍പ് ലൈനില്‍ വിളിക്കുക. ടോള്‍ ഫ്രീ നമ്പര്‍: Toll free helpline number: 1056, 0471-2552056)

Content Highlights- 65 years old man kill himself in ponmudi hill top

dot image
To advertise here,contact us
dot image