പ്രസ് സ്റ്റിക്കർ പതിച്ച കാറിൽ ലഹരിമരുന്ന്: തിരുവനന്തപുരത്ത് മൂന്ന് വിദ്യാര്‍ത്ഥികള്‍ പൊലീസ് പിടിയിൽ

കഴക്കൂട്ടം ബൈപ്പാസില്‍ ഡാന്‍സാഫ് സംഘം നടത്തിയ വാഹന പരിശോധനയിലാണ് സംഘത്തെ പിടികൂടിയത്

dot image

തിരുവനന്തപുരം: വിദ്യാര്‍ത്ഥികള്‍ സഞ്ചരിച്ച വാഹനത്തില്‍ നിന്നും ലഹരി മരുന്നുകള്‍ കണ്ടെത്തി. ഹൈബ്രിഡ് കഞ്ചാവും എംഡിഎംഎയുമാണ് കാറിലുണ്ടായിരുന്നത്. ഒരു കിലോ ഹൈബ്രിഡ് കഞ്ചാവും 2.5 ഗ്രാം എംഡിഎംഎയുമാണ് പിടിച്ചെടുത്തത്. മൂന്നംഗ സംഘമാണ് കാറിലുണ്ടായിരുന്നത്. കഴക്കൂട്ടം ബൈപ്പാസില്‍ ഡാന്‍സാഫ് സംഘം നടത്തിയ വാഹന പരിശോധനയിലാണ് സംഘത്തെ പിടികൂടിയത്.

പെരുമാതുറ സ്വദേശി മുഹമ്മദ് മുഹ്‌സീന്‍, തിരുനെല്‍വേലി സ്വദേശികളായ ആന്റണി നവൂണ്‍, കെവിന്‍ ഡേവിഡ് എന്നിവരാണ് പിടിയിലായത്. കാറിന്റെ മുന്‍ ഗ്ലാസില്‍ പ്രസ് സ്റ്റിക്കറും പിന്നില്‍ വിജിലന്‍സ് എന്ന സ്റ്റിക്കറും പതിപ്പിച്ചിരുന്നു. പ്രസ് സ്റ്റിക്കര്‍ ഒട്ടിച്ച നിലയിലായിരുന്നു ഇവര്‍ സഞ്ചരിച്ച കാര്‍. ഹൈബ്രിഡ് കഞ്ചാവും എംഡിഎംഎയുമാണ് വിദ്യാര്‍ത്ഥികള്‍ സഞ്ചരിച്ച കാറില്‍ നിന്നും പിടികൂടിയത്.

Content Highlights: Drugs found in car with press sticker: Three students arrested by police in Thiruvananthapuram

dot image
To advertise here,contact us
dot image