
തിരുവനന്തപുരം: തിരുവനന്തപുരത്ത് മദ്യലഹരിയിൽ അച്ഛൻ മകൻ്റെ കഴുത്തിനു വെട്ടി. കീഴാറ്റൂർ സ്വദേശി വിനീത് (35) നെയാണ് അച്ഛൻ വിജയൻ നായർ മദ്യലഹരിയിൽ വെട്ടിയത്. കീഴാവൂർ സെസൈറ്റി ജംഗ്ഷനിൽ വെച്ച് ഇന്ന് രാത്രി ഏഴു മണിക്കായിരുന്നു ആക്രമണം. ഗുരുതരമായി പരിക്കേറ്റ വിനീതിനെ തിരുവനന്തപുരം മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു.
ഇരുവരും മദ്യപിച്ച് സ്ഥിരമായി വഴക്കുകൂടാറുണ്ടെന്നാണ് വിവരം. പതിവ് വഴക്കിനിടെ വിജയൻ നായർ വെട്ടുകത്തി കൊണ്ട് മകൻ വിനീതിനെ കഴുത്തിന് വെട്ടുകയായിരുന്നു. മംഗലപുരം പൊലീസ് സംഭവ സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.
Content Highlights: Father Slashes Son's Neck in Thiruvananthapuram