ഹണ്ട്രഡ് കളിക്കാൻ ജെയിംസ് ആൻഡേഴ്സൺ; മാഞ്ചസ്റ്റർ ഒർജിനൽസിനായി കളത്തിലെത്തും

ഓ​ഗസ്റ്റ് അഞ്ച് മുതലാണ് ഹണ്ട്രഡ് ടൂർണമെന്റിന്റെ അഞ്ചാം പതിപ്പിന് തുടക്കമാകുക

dot image

ഇം​ഗ്ലണ്ടിലെ ക്രിക്കറ്റ് ലീ​ഗായ ഹണ്ട്രഡ് കളിക്കാൻ ഇം​ഗ്ലണ്ട് മുൻ ക്രിക്കറ്റ് താരം ജെയിംസ് ആൻഡേഴ്സൺ. 42കാരനായ ആൻഡേഴ്സൺ മാഞ്ചസ്റ്റർ ഒർജിനിൽസിനായാണ് കളിക്കുക. ഓ​ഗസ്റ്റ് അഞ്ച് മുതലാണ് ഹണ്ട്രെഡ് ടൂർണമെന്റിന്റെ അഞ്ചാം പതിപ്പിന് തുടക്കമാകുക. മാഞ്ചസ്റ്റർ ഒ‍ർജിനൽസിനായി കളത്തിലെത്തിയാൽ ഹണ്ട്രഡ് കളിക്കുന്ന പ്രായമേറിയ രണ്ടാമത്തെ താരമാകാൻ ആൻഡേഴ്സൺ സാധിക്കും. 2022ൽ ബിർമിങ്ഹാം ഫീനിക്സിന് വേണ്ടി കളിച്ച ദക്ഷിണാഫ്രിക്കൻ മുൻ താരം ഇമ്രാൻ താഹിറാണ് ഹണ്ട്രഡ് കളിച്ച ഏറ്റവും പ്രായമേറിയ താരം. 43 വർഷവും 149 വയസും പ്രായമുള്ളപ്പോഴാണ് താഹിർ ഹണ്ട്രഡ് കളിച്ചത്.

ഇം​ഗ്ലണ്ട് മുൻ പേസറും നിലവിലെ ഇംഗ്ലീഷ് ടീം ബൗളിങ് പരിശീലകനുമാണ് ജെയിംസ് ആൻഡേഴ്സൺ. ടെസ്റ്റ് ക്രിക്കറ്റിലെ എക്കാലത്തെയും വലിയ മൂന്നാമത്തെ വിക്കറ്റ് വേട്ടക്കാരനായാണ് ആൻഡേഴ്സൺ കരിയർ അവസാനിച്ചത്. 188 മത്സരങ്ങളിൽ നിന്നായി 704 വിക്കറ്റുകളാണ് ആൻഡേഴ്സൺ വീഴ്ത്തിയത്. ടെസ്റ്റ് ക്രിക്കറ്റിൽ ഏറ്റവും കൂടുതൽ വിക്കറ്റുകൾ നേടിയ ഫാസ്റ്റ് ബൗളറുമാണ് ജെയിംസ് ആൻഡേഴ്ൺ.

ഏകദിന ക്രിക്കറ്റിൽ ആൻഡേഴ്സണിന്റെ കരിയർ 13 വർഷം നീണ്ടിരുന്നു. 2002ൽ ഏകദിന കരിയർ തുടങ്ങിയ ആൻഡേഴ്സൺ 2015 വരെ ഇംഗ്ലണ്ട് ടീമിന്റെ ഭാ​ഗമായിരുന്നു. 194 ഏകദിനങ്ങളിൽ നിന്നായി 269 വിക്കറ്റുകളാണ് ആൻഡേഴ്സൺ വീഴ്ത്തിയത്. 19 ട്വന്റി 20 മത്സരങ്ങളിൽ നിന്ന് 18 വിക്കറ്റുകളും ആൻഡേഴ്സൺ സ്വന്തമാക്കി.

Content Highlights: James Anderson joins Manchester Originals for Hundred 2025

dot image
To advertise here,contact us
dot image