
രാവിലെ ഉണര്‍ന്നെഴുന്നേറ്റാല്‍ പല്ല് തേയ്ക്കാന്‍ മടിയുള്ളവരൊക്കെ നമുക്കിടയിലുണ്ട്. ഭക്ഷണം കഴിച്ചാല്‍ വായ കഴുകാത്ത, വൃത്തിയെന്ന ചിന്ത അടുത്തുകൂടി പോകാത്ത നിരവധി ആളുകളുണ്ട്. ചിലരുടെയൊക്കെ വിചാരം വായ വൃത്തിയായി സൂക്ഷിച്ചില്ലെങ്കില്‍ കൂടിപോയാല്‍ എന്തെങ്കിലും ദന്ത പ്രശ്‌നങ്ങള്‍ വന്നെങ്കിലായി അതിനപ്പുറം ഒന്നും സംഭവിക്കില്ല എന്നാണ്. എന്നാല്‍ കാര്യം നിസ്സാരമായി തോന്നുമെങ്കിലും പ്രശ്‌നം അല്‍പ്പം ഗുരുതരമായിരിക്കും. സമീപകാല പഠനങ്ങള്‍ സൂചിപ്പിക്കുന്നത് വായിലെ വൃത്തിയില്ലായ്മ കാന്‍സറിലേക്ക് വരെ നയിച്ചേക്കാമെന്നാണ്.
വായിലെ വീക്കം
കാലക്രമേണ വായിലെ വൃത്തിയില്ലായ്മ മോണരോഗത്തിന് (പീരിയോണ്‍ഡൈറ്റിസ് ) കാരണമാകുന്നു. ഇത് മോണയിലെ കലകളെ ദീര്‍ഘകാല അണുബാധയിലേക്ക് നയിക്കാന്‍ സാധ്യതയുണ്ട്. ഈ നീര്‍വീക്കംവഴി കോശങ്ങള്‍ക്ക് കേടുപാടുകള്‍ സംഭവിക്കുകയും ക്യാന്‍സറിലേക്ക് വഴിതെളിക്കുകയും ചെയ്യും. മോണ രോഗമുള്ള രോഗികള്‍ക്ക് വായിലും ആമാശയത്തിലും, അന്നനാളത്തിലും കാന്‍സര്‍ വരാനുള്ള സാധ്യത വര്‍ധിപ്പിക്കുന്നു. വൃത്തിയില്ലാത്ത വായില്‍ വസിക്കുന്ന ബാക്ടീരിയകള്‍ രക്തത്തിലേക്ക് വ്യാപിക്കുകയും ശരീരത്തില്‍ ആകെ നീര്‍വീക്കം ഉണ്ടാകാനും കാന്‍സര്‍ സാധ്യത വര്‍ധിക്കാനും കാരണമാകുന്നു.
ബാക്ടീരിയകളുടെ ആവാസ കേന്ദ്രം
മലിനമായ വായ, അപകടകരമായ ബാക്ടീരിയകളുടെ ആവാസകേന്ദ്രമാണ്. അവ വിഷവസ്തുക്കളും മറ്റും ഉത്പാദിപ്പിക്കുന്നു. ഇത്തരത്തിലുളള വിനാശകരമായ വസ്തുക്കള്‍ നിങ്ങളുടെ കോശത്തിന്റെ ഡിഎന്‍എ യെ നശിപ്പിക്കുകയും കോശത്തെ നശിപ്പിക്കുകയും ചെയ്യുന്നു. ഡിഎന്‍എ തകരാറിലാകുമ്പോള്‍ കോശങ്ങള്‍ നിയന്ത്രണാതീതമായി വളരാന്‍ തുടങ്ങുകയും അത് ക്യാന്‍സര്‍ കലകളായി വികസിക്കുകയും ചെയ്യും. വായിലെ ക്യാന്‍സറുകളില്‍ ഏറ്റവും സാധാരണമാണ് ഓറല്‍ സ്‌ക്വാമസ് സെല്‍ കാര്‍സിനോമ.
അപകട സാധ്യതകള്‍ എങ്ങനെ
പതിവായി പല്ല് തേയ്ക്കാതിരിക്കുന്നവര്‍ക്കും പല്ല് കാപ്പിലറികള്‍ ഉള്ളവര്‍ക്കും ദന്ത പരിശോധനകള്‍ ഒഴിവാക്കുന്നവര്‍ക്കും വായിലെ അര്‍ബുദം വരാനുള്ള സാധ്യത കൂടുതലാണെന്ന് ഗവേഷണങ്ങള്‍ സൂചിപ്പിക്കുന്നു. പതിവായി ദന്ത പരിശോധനകള്‍ നടത്തുന്നതും ദിവസേനെ രണ്ട് തവണ പല്ല് തേയ്ക്കുന്നതും അപകട സാധ്യത കുറയ്ക്കാന്‍ സഹായിക്കുന്നു. ശുചിത്വക്കുറവിന്റെ ഫലമായി ഉണ്ടാകുന്ന പല്ല് ക്ഷതവും അണുബാധയും മൂലം ആരോഗ്യം മോശമാകുമ്പോള്‍ ഇത് കാന്‍സര്‍ സാധ്യത വര്‍ധിപ്പിക്കുന്നു.
വായ്പ്പുണ്ണ്
പല്ലുകള്‍ കൊഴിഞ്ഞ് പോകുന്നതും വായില്‍ അള്‍സര്‍ ഉണ്ടാകുന്നതും വായിലെ ആരോഗ്യക്കുറവിന്റെ ലക്ഷണമാണ്. അഞ്ചോ അതിലധികമോ പല്ലുകള്‍ നഷ്ടപ്പെടുന്നത് വായ, തൊണ്ട, വോയ്‌സ് ബോക്‌സ് മേഖലകളില്‍ കാന്‍സര്‍ വരാനുള്ള സാധ്യകള്‍ വര്‍ധിപ്പിക്കുമെന്ന് ഗവേഷണങ്ങള്‍ സൂചിപ്പിക്കുന്നു. നിലവില്‍ വായില്‍ മുറിവുകള്‍ ഉണ്ടെങ്കില്‍ ഇത് ഹ്യുമന്‍ പാപ്പിലോമ വൈറസും (HPV) മറ്റ് വൈറസുകളും ശരീരത്തെ കൂടുതല്‍ എളുപ്പത്തില്‍ ബാധിക്കുന്ന അന്തരീക്ഷം സൃഷ്ടിക്കുന്നു. ഇത്തരത്തിലുളള തുറന്ന വൃണങ്ങള്‍ അപകടകരമായ ബാക്ടീരിയകളെ തുളച്ചുകയറാന്‍ അനുവദിക്കുന്നു.
വായ എങ്ങനെ വൃത്തിയായി സൂക്ഷിക്കാം
Content Highlights :Recent studies suggest that poor oral hygiene can even lead to cancer