തിരുവനന്തപുരത്ത് കാണാതായ വയോധികയുടെ മൃതദേഹം തോട്ടില്‍ കണ്ടെത്തി

പെരിങ്ങമ്മല ആത്മബോധനി തോട്ടിലാണ് സുകുമാരി അമ്മയുടെ മൃതദേഹം കണ്ടെത്തിയത്

dot image

തിരുവനന്തപുരം: തിരുവനന്തപുരം ബാലരാമപുരത്ത് കാണാതായ വയോധികയുടെ മൃതദേഹം തോട്ടില്‍ കണ്ടെത്തി. പെരിങ്ങമ്മല സ്വദേശി സുകുമാരി അമ്മയാണ് (94) മരിച്ചത്. പെരിങ്ങമ്മല ആത്മബോധനി തോട്ടിലാണ് സുകുമാരി അമ്മയുടെ മൃതദേഹം കണ്ടെത്തിയത്. കഴിഞ്ഞദിവസം മുതലാണ് സുകുമാരി അമ്മയെ കാണാതായത്.

തുടര്‍ന്ന് സുകുമാരി അമ്മയെ കാണാനില്ലെന്ന് ചൂണ്ടിക്കാട്ടി മക്കള്‍ ബാലരാമപുരം പൊലീസില്‍ പരാതി നല്‍കി. ഇന്ന് തോട്ടില്‍ നടത്തിയ പരിശോധനയിലാണ് വയോധികയുടെ മൃതദേഹം കണ്ടെത്തിയത്. സുകുമാരിയമ്മ കാല്‍ വഴുതി തോട്ടില്‍ വീണതാകാമെന്നാണ് പ്രാഥമിക നിഗമനം. മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം ബന്ധുക്കള്‍ക്ക് വിട്ട് നല്‍കും.

content highlights: Body of missing elderly woman found in Thiruvananthapuram

dot image
To advertise here,contact us
dot image