
തിരുവനന്തപുരം: തിരുവനന്തപുരം ശ്രീകാര്യം ചാവടിമുക്കിൽ അമ്മയോടൊപ്പം നടന്ന പോവുകയായിരുന്ന പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിക്കാൻ ശ്രമിച്ച യുവാവ് അറസ്റ്റിൽ. ശ്രീകാര്യം പൊലീസാണ് കൊല്ലം സ്വദേശി ഹെയിൽ രാജുവിനെ പിടികൂടിയത്.
എൻഞ്ചീനീറിങ് കോളജ് ഹോസ്റ്റലിൽ നിൽക്കുകയായിരുന്ന സഹോദരിയെ കണ്ട് തിരികെ അമ്മയോടൊപ്പം വരുന്ന സമയത്താണ് പ്രതി കുട്ടിയെ പീഡിപ്പിക്കാൻ ശ്രമിച്ചത്. കയറിപ്പിടിക്കാനായി ശ്രമിച്ച സമയം കുട്ടി തിരിഞ്ഞു മാറിയപ്പോൾ കൈയിൽ അടിച്ചു. വീണ്ടും വന്ന പ്രതിയെ സമീപത്തുണ്ടായിരുന്നവർ പിന്തുടർന്നെങ്കിലും പിടികൂടാൻ കഴിഞ്ഞില്ല.
സി.സി ടി.വി കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ പിടികൂടിയത്. സ്ത്രീയെ ഉപദ്രവിച്ച് മലപൊട്ടിച്ച കേസിൽ പ്രതിയാണ് അറസ്റ്റിലായ ഹെയിൽ രാജു.
Content Highlights:Youth arrested for misbehaving with minor girl in Srikaryam