
കർണാടക: ബെംഗളൂരുവിൽ പിറന്നാളാഘോഷത്തിനിടെ ലഹരിപ്പാർട്ടി നടത്തിയ 31 പേർക്കെതിരെ കേസെടുത്ത് പൊലീസ്. ബെംഗളൂരുവിൽ ദേവനഹള്ളിക്ക് സമീപമുള്ള ഒരു ഫാംഹൗസിൽ സംഘടിപ്പിച്ച പിറന്നാൾ ആഘോഷത്തിനിടെയായിരുന്നു ലഹരിപ്പാർട്ടി സംഘടിപ്പിച്ചത്. പാർട്ടിയിൽ നിന്ന് 3 ഗ്രാം കൊക്കെയ്ൻ, 5 ഗ്രാം ഹൈഡ്രോ-കഞ്ചാവ്, 60 ഗ്രാം ഹാഷിഷും പൊലീസ് കണ്ടെത്തി.
ബെംഗളൂരുവിൽ സ്വകാര്യ കമ്പനിയിലെ ഓപ്പറേഷൻസ് മാനേജരായ മാസ ഷെരീഫിന്റെ പിറന്നാൾ ആഘോഷത്തിനിടെയായിരുന്നു പൊലീസ് മയക്കുമരുന്ന് പിടികൂടിയത്. പ്രദേശവാസികൾ വിവരം നൽകിയതിനെ തുടർന്ന് പുലർച്ചെ അഞ്ച് മണിക്കായിരുന്നു സ്ഥലത്ത് പൊലീസ് റെയ്ഡ് നടത്തിയത്.
സംഭവത്തിൽ നാല് പേരുടെ അറസ്റ്റ് രേഖപ്പെടുത്തിയിട്ടുണ്ട്. നാർക്കോട്ടിക് ഡ്രഗ്സ് ആൻഡ് സൈക്കോട്രോപിക് സബ്സ്റ്റൻസസ് ആക്ട് പ്രകാരം കേസ്എടുത്ത 31 പേരുടെയും രക്ത സാമ്പിളുകൾ എടുത്ത് പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്.
Content Highlights:Drunk party during birthday celebration in Bengaluru, arrest