

പത്തനംതിട്ട : പത്തനംതിട്ടയിൽ കാപ്പ കേസ് പ്രതിയെ മൂന്നംഗസംഘം ആക്രമിച്ചു. തിരുവല്ല കുറ്റപ്പുഴ സ്വദേശി സുബിൻ അലക്സാണ്ടറിനാണ് മർദ്ദനമേറ്റത്. പത്തനംതിട്ട തിരുവല്ലയിൽ ബാർ ഹോട്ടലിന് സമീപമാണ് ആക്രമണം.
കമ്പിവടികൊണ്ട് കാപ്പ കേസ് പ്രതിയെ ആക്രമിക്കുകയായിരുന്നു. കാറിൽ എത്തിയ മൂന്നംഗസംഘം ആക്രമണം നടത്തിയത്. കാലുകൾക്ക് പരിക്കേറ്റ സുബിൻ തിരുവല്ലയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. മുൻ വൈരാഗ്യം ആണ് ആക്രമണത്തിന് കാരണമെന്ന് പൊലീസ് പറഞ്ഞു.
Content Highlight : A gang of three attacked a Kappa case accused in Pathanamthitta