കോടതി കുടഞ്ഞു; നിരാഹാര സമരം അവസാനിപ്പിച്ച് രാഹുല്‍ ഈശ്വർ

രാഹുൽ ഈശ്വ‍ർ നിരാഹാര സമരം അവസാനിപ്പിച്ചു

കോടതി കുടഞ്ഞു; നിരാഹാര സമരം അവസാനിപ്പിച്ച് രാഹുല്‍ ഈശ്വർ
dot image

തിരുവനന്തപുരം: ബലാത്സംഗക്കേസില്‍ പ്രതിയായ രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ പരാതി നല്‍കിയ യുവതിയെ സമൂഹ മാധ്യമത്തിലൂടെ അപമാനിച്ച രാഹുൽ ഈശ്വ‍ർ നിരാഹാര സമരം അവസാനിപ്പിച്ചു. ജാമ്യാപേക്ഷ തള്ളിയതിന് തൊട്ടുപിന്നാലെയാണ് തീരുമാനം.

രാഹുല്‍ ഈശ്വറിന്‍റെ നിരാഹാര രൂക്ഷ വിമർശനമാണ് കോടതി നടത്തിയത്. നിരാഹാര സമരം അംഗീകരിക്കില്ലെന്നും നിരാഹാരം നടത്തി അന്വേഷണത്തിൽ സമ്മർദ്ദം ചെലുത്താൻ ശ്രമം നടത്തുകയാണെന്നും വ്യക്തമാക്കി. ജാമ്യം നൽകുന്നത് ഇത്തരം തന്ത്രങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിന് തുല്യമാണെന്നും പ്രതി നടത്തിയത് ഗുരുതര കുറ്റങ്ങളാണെന്നും കോടതി പറഞ്ഞു. അതിജീവിതയെ അധിക്ഷേപിച്ചതിന് പ്രഥമദൃഷ്ട്യാ തെളിവുണ്ട്. സമാനമായ പോസ്റ്റുകൾ നിരന്തരം ആവർത്തിച്ചു.രാഹുൽ ഈശ്വ‍ർ അന്വേഷണത്തോട് സഹകരിച്ചിട്ടില്ലെന്നും കോടതി പറഞ്ഞു.

ബലാത്സംഗക്കേസില്‍ പ്രതിയായ രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ പരാതി നല്‍കിയ യുവതിയെ സമൂഹ മാധ്യമത്തിലൂടെ അപമാനിച്ച കേസില്‍ രാഹുല്‍ ഈശ്വറിന് നേരത്തെ ജാമ്യം നിഷേധിച്ചിരുന്നു. ഇതിന് പിന്നാലെയാണ് രാഹുൽ ഈശ്വറിനെതിരെ രൂക്ഷ വിമർശനം ഉന്നയിച്ചത്. രാഹുൽ ഈശ്വർ അന്വേഷണത്തിന് സഹകരിക്കുന്നില്ലെന്ന പ്രൊസിക്യൂഷൻ വാദം തിരുവനന്തപുരം അഡീഷണല്‍ സിജെഎം കോടതി അംഗീകരിച്ചു.

Content Highlight : Court strongly criticizes Rahul Easwar

dot image
To advertise here,contact us
dot image