100 വർഷം നീണ്ടുനിൽക്കുന്ന 'താപ സ്ഫോടനം' അന്റാർട്ടിക്കയിലെ ദക്ഷിണ സമുദ്രത്തിൽ ഉണ്ടാകുമെന്ന് മുന്നറിയിപ്പ്

'അന്റാർട്ടിക്കയിൽ 'ടൈം ബോംബ്' സ്ഫോടനം ഉണ്ടാകും' -മുന്നറിയിപ്പുമായി ശാസ്ത്രജ്ഞർ

100 വർഷം നീണ്ടുനിൽക്കുന്ന 'താപ സ്ഫോടനം' അന്റാർട്ടിക്കയിലെ ദക്ഷിണ സമുദ്രത്തിൽ ഉണ്ടാകുമെന്ന് മുന്നറിയിപ്പ്
dot image

പതിറ്റാണ്ടുകളായി, അന്റാർട്ടിക്കയുടെ ദക്ഷിണ ഭാഗത്തുള്ള സമുദ്രം അസാധാരണമായ അളവിൽ ചൂട് അന്തരീക്ഷത്തിൽ നിന്നും വലിച്ചെടുത്തുകൊണ്ട് ഇരിക്കുകയാണ്. ഭൂമിയുടെ താപത്തിന്റെ 90 ശതമാനത്തിലധികവും, കൂടാതെ മനുഷ്യൻ ഉൽ‌പാദിപ്പിക്കുന്ന CO₂ യുടെ നാലിലൊന്ന് ഭാഗവും സമുദ്രം ആഗിരണം ചെയ്തിട്ടുണ്ട്. ആ ദക്ഷിണ സമുദ്രത്തിന്‍റെ ചൂട് നിയന്ത്രണ വിധേയമായിരിക്കില്ലെന്ന് ശാസ്ത്രജ്ഞർ മുന്നറിയിപ്പ് നൽകുകയാണ് ഇപ്പോൾ. AGU അഡ്വാൻസെസ്സ് ജേർണലിൽ പ്രസിദ്ധീകരിച്ച പുതിയ മോഡലിംഗ് സൂചിപ്പിക്കുന്നത് ഗവേഷകർ കാലാവസ്ഥാ 'ബർപ്പ്' എന്ന് വിശേഷിപ്പിക്കുന്ന ഒരു താപ സ്ഫോടനം അന്റാർട്ടിക്കയുടെ ദക്ഷിണ ഭാഗത്തുള്ള സമുദ്രത്തിൽ ഉണ്ടാകാൻ സാധ്യതയുണ്ടെന്നാണ്.

അങ്ങനെ സംഭവിച്ചാൽ അത് ആഗോള താപനിലയിൽ പുതിയ വർധനവിന് കാരണമാകും എന്നാണ് റിപ്പോർട്ട്. ഭൂമിയുടെ 90 ശതമാനത്തിലധികം താപനില സമുദ്രത്തിൽ അടിഞ്ഞുകൂടുന്നതുകൊണ്ട് തന്നെ ഈ ചൂട് എന്നെന്നേക്കുമായി പിടിച്ചു നിർത്താൻ സമുദ്രത്തിനാകില്ല. ഒടുവിൽ, സമുദ്രം ഈ അടിഞ്ഞുകൂടിയ ചൂട് അന്തരീക്ഷത്തിലേക്ക് തിരികെ വിടും. ഇതാണ് സംഭവിക്കുക എന്നാണ് ഗവേഷകരുടെ മുന്നറിയിപ്പ്.

Antarctica Heat 1

എങ്ങനെയാണ് സമുദ്രത്തിൽ നിന്ന് ചൂട് പുറത്തേക്കു വരുന്നത് എന്നത് സമുദ്രത്തിന്റെ ഘടന നോക്കിയാൽ മനസിലാകും. Phys.org റിപ്പോർട്ട് ചെയ്തത് പ്രകാരം, അമിതമായി തണുപ്പുള്ള സമയത്ത് പുതിയ ഐസ് രൂപപ്പെടുമ്പോൾ തെക്കൻ സമുദ്രം ഉപരിതലത്തിൽ തണുപ്പുള്ളതും ഉപ്പുരസമുള്ളതുമായി മാറുന്നു. ആ സമയം ചുറ്റുമുള്ള വെള്ളത്തിലേക്ക് ഉപ്പ് മാത്രം പുറംതള്ളപ്പെടുകയാണ്. ഇത് ഉപരിതല പാളിയെ കൂടുതൽ സാന്ദ്രമാക്കുന്നു. ചൂടുവെള്ളം ആഴത്തിൽ മറ്റു ഭാഗത്ത് തങ്ങി നിൽക്കുകയും ചെയ്യും.

AGU പഠനം തെളിയിക്കുന്നത് അനുസരിച്ച്, താപത്തെയും കാർബണിനെയും നിയന്ത്രിക്കുന്നതിൽ ദക്ഷിണ സമുദ്രം നിർണായകമാണ്. ഇത് അന്തരീക്ഷത്തിൽ നിന്ന് വലിയ അളവിൽ താപം ആഗിരണം ചെയ്യുകയും ഭൂമിയുടെ മൊത്തത്തിലുള്ള ഊർജ്ജ സന്തുലിതാവസ്ഥയിൽ ഒരു പ്രധാന പങ്ക് വഹിക്കുകയും ചെയ്യുന്നു. കൂടാതെ, വടക്കൻ ഹെമിസ്ഫിയറുമായി താരതമ്യപ്പെടുത്തുമ്പോൾ തെക്കൻ സമുദ്രത്തിന്റെ താരതമ്യേന ശുദ്ധമായ അന്തരീക്ഷം എയറോസോളുകളുടെയും മലിനീകരണങ്ങളുടെയും തണുപ്പിക്കൽ പ്രവർത്തനത്തിന് വിധേയമാകുന്നത് കുറവാണ്. അതുകൊണ്ട് ആണ് ഈ പ്രദേശത്ത് താപനില കൂടുതൽ ആകുന്നതും. എന്നാൽ ഭാവിയിൽ അന്തരീക്ഷ ഘടനയിൽ മാറ്റങ്ങൾ വന്നാൽ സമുദ്രം കൂടുതൽ സെൻസിറ്റീവ് ആകുമെന്നും താപത്തെ പ്രതിരോധിക്കുമെന്നുകൂടി ശാസ്ത്രജ്ഞർ പറഞ്ഞു വെക്കുന്നുണ്ട്.

Content Highlights : Antarctica’s Southern Ocean could gear up Thermal burp- warns scientists

dot image
To advertise here,contact us
dot image