

ശൈത്യകാലം എത്തിയതിന് പിന്നാലെ യുഎഇയില്‍ മൂടല്‍ മഞ്ഞ് ശക്തമാകുന്നു. ഇന്നും നാളെയും രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ മഴക്കും സാധ്യതയുണ്ട്. വരും ദിവസങ്ങളില്‍ താപനിലയില്‍ കാര്യമായ കുറവ് ഉണ്ടാകുമെന്നും ദേശീയ കാലാവസ്ഥാ കേന്ദ്രം അറിയിച്ചു. മൂടൽമഞ്ഞിൽ കാഴ്ച കുറയാന്‍ സാധ്യതയുള്ളതിനാല്‍ വാഹനം ഓടിക്കുന്നവര്‍ക്കും ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചു.
യുഎഇയില്‍ ശൈത്യകാലം എത്തിയതിന് പിന്നാലെ ഓരോ ദിവസവും മൂടല്‍ മഞ്ഞും ശക്തമാവുകയാണ്. ഇന്ന് രാവിലെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ ശക്തമായ മൂടല്‍ മഞ്ഞാണ് അനുഭവപ്പെട്ടത്. അബുദാബിയിലും ദുബായിലും ദേശീയ കാലാവസ്ഥാ കേന്ദ്രം റെഡ്, യെല്ലോ അലര്‍ട്ടുകളും പുറപ്പെടുവിച്ചിരുന്നു. അബുദബിയിലെ ചില മേഖലകളില്‍ ദൃശ്യപരത 1,000 മീറ്ററില്‍ താഴെവരെയെത്തിയതായും കാലാവസ്ഥാ കേന്ദ്രം അറിയിച്ചു. വരും ദിവസങ്ങളിലും മൂടല്‍ മഞ്ഞ് ശക്തമാകുമെന്നാണ് വിലയിരുത്തല്‍. കൂടുതല്‍ ജാഗ്രതയോടെ വാഹനം ഓടിക്കണമെന്നും വേഗപരിധിയിലെ മാറ്റങ്ങള്‍ ശ്രദ്ധിക്കണമെന്നും പൊതുജനങ്ങളോട് അധികൃതര്‍ അഭ്യര്‍ത്ഥിച്ചു.
വരും ദിവസങ്ങളില്‍ രാജ്യത്തിന്റെ കാലാവസ്ഥയിലും കാര്യമായ മാറ്റമുണ്ടാകുമെന്നാണ് കണക്കുകൂട്ടല്‍. ഈ മാസം അവസാനത്തോടെ തണുപ്പ് കൂടുതല്‍ ശക്തമാകും. നവംബറിനെ അപേക്ഷിച്ച് ഈ മാസം താപനിലയില്‍ ആറ് ഡിഗ്രി വരെ കുറവാണ് പ്രതീക്ഷിക്കുന്നത്. ഈ മാസം 23 ശേഷമാകും താപനിലയില്‍ കാര്യമായ കുറവ് അനുഭവപ്പെടുക. രാത്രികാലങ്ങളിലായിരിക്കും താപനിലയില്‍ കാര്യമായ കുറവ് ഉണ്ടാവുക.
വടക്കുനിന്നുള്ള ഉയര്‍ന്ന മര്‍ദ്ദമുള്ള കാറ്റിന്റെയും വടക്കുപടിഞ്ഞാറന്‍ കാറ്റിന്റെയും സ്വാധീനമാണ് രാത്രിയിലെ താപനില ഗണ്യമായി താഴാന്‍ പ്രധാന കാരണം. ഇന്നും നാളെയും രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ മഴയും പ്രതീക്ഷിക്കുന്നുണ്ട്. മണിക്കൂറില്‍ 10 മുതല്‍ 20 കിലോമീറ്റര്‍ വേഗതയില്‍ കാറ്റ് വീശാന്‍ സാധായുണ്ടെന്നും ദേശീയ കാലാവസ്ഥാ കേന്ദ്രത്തിന്റെ മുന്നറിയിപ്പില്‍ പറയുന്നു.
Content Highlights: Fog, clouds and light rain expected across UAE this weekend