ബഹളം വെച്ചത് ചോദ്യം ചെയ്തു; മദ്യപിച്ചെത്തിയ ജ്യേഷ്ഠന്റെ ആക്രമണത്തില്‍ യുവാവിന് ദാരുണാന്ത്യം

സഹോദരന്‍ ശെല്‍വനെ നോര്‍ത്ത് പൊലീസ് കസ്റ്റഡിയിലെടുത്തു

ബഹളം വെച്ചത് ചോദ്യം ചെയ്തു; മദ്യപിച്ചെത്തിയ ജ്യേഷ്ഠന്റെ ആക്രമണത്തില്‍ യുവാവിന് ദാരുണാന്ത്യം
dot image

പാലക്കാട്: മദ്യപിച്ചെത്തിയ ജ്യേഷ്ഠന്റെ ആക്രമണത്തില്‍ സഹോദരന്‍ കൊല്ലപ്പെട്ടു. പാലക്കാട് പിരായിരി കല്ലേക്കാട് പാളയത്ത് കിട്ടുവിന്റെ മകന്‍ രാജേന്ദ്രന്‍ (42) ആണ് മരിച്ചത്. സഹോദരന്‍ ശെല്‍വനെ (53) നോര്‍ത്ത് പൊലീസ് കസ്റ്റഡിയിലെടുത്തു.

ഇന്നലെ രാത്രിയായിരുന്നു സംഭവം. മദ്യപിച്ചെത്തിയ ശെല്‍വന്‍ സഹോദരനായ രാജേന്ദ്രന്‍ താമസിക്കുന്ന സമീപത്തെ വീട്ടിലെത്തി ബഹളം വെച്ചു. ഇത് രാജേന്ദ്രന്‍ ചോദ്യം ചെയ്തതിനുള്ള വിരോധം കാരണം വീട്ടില്‍ പോയി കത്തി എടുത്തു കൊണ്ടുവന്ന് ആക്രമിക്കുകയായിരുന്നു. കൊല്ലണം എന്ന ഉദ്ദേശ്യത്തോടുകൂടി ആക്രമിക്കുകയായിരുന്നു എന്നാണ് പൊലീസിന്റെ എഫ്‌ഐആര്‍.

Content Highlights: A young man died after his allegedly intoxicated elder brother attacked him when questioned about creating a disturbance.

dot image
To advertise here,contact us
dot image