പാലക്കാട്ടെ സംരക്ഷണ കേന്ദ്രത്തില്‍ നിന്ന് പോക്‌സോ കേസ് അതിജീവിതകളായ രണ്ട് പെണ്‍കുട്ടികളെ കാണാതായി

പതിനാറ് വയസുള്ള പെണ്‍കുട്ടികളെയാണ് കാണാതായത്

പാലക്കാട്ടെ സംരക്ഷണ കേന്ദ്രത്തില്‍ നിന്ന് പോക്‌സോ കേസ് അതിജീവിതകളായ രണ്ട് പെണ്‍കുട്ടികളെ കാണാതായി
dot image

പാലക്കാട്: പോക്‌സോ കേസ് അതിജീവിതകളായ രണ്ട് പെണ്‍കുട്ടികളെ സംരക്ഷണ കേന്ദ്രത്തില്‍ നിന്ന് കാണാതായി. ചന്ദ്രനഗറില്‍ സര്‍ക്കാര്‍ മേല്‍നോട്ടത്തിലുള്ള സ്വകാര്യ ട്രസ്റ്റിന്റെ ഉടമസ്ഥതയിലുള്ള സംരക്ഷണ കേന്ദ്രത്തില്‍ നിന്നാണ് പതിനാറ് വയസുള്ള പെണ്‍കുട്ടികളെ കാണാതായത്.

തിങ്കളാഴ്ച രാത്രിയോടെയായിരുന്നു സംഭവം. സംരക്ഷണ കേന്ദ്രവുമായി ബന്ധപ്പെട്ടവരുടെ പരാതിയില്‍ കസബ പൊലീസ് അന്വേഷണം ആരംഭിച്ചു. കൊല്ലങ്കോട്, മങ്കര പൊലീസ് സ്റ്റേഷനുകളിലെ കേസുകളിലെ അതിജീവിതകളായ പെണ്‍കുട്ടികളാണിവര്‍. മാസങ്ങള്‍ക്ക് മുന്‍പാണ് ഇവര്‍ സംരക്ഷണ കേന്ദ്രത്തിലെത്തിയത്.

മാസങ്ങള്‍ക്ക് മുമ്പ് ഇവിടെ നിന്ന് മൂന്ന് പെണ്‍കുട്ടികളെ സമാന രീതിയില്‍ കാണായിരുന്നു. ഇവരെ മണിക്കൂറുകള്‍ക്കുള്ളില്‍ കണ്ടെത്തുകയും ചെയ്തിരുന്നു.

Content Highlights- Two girls who were survivors in POCSO cases have gone missing from a protection centre in Palakkad.

dot image
To advertise here,contact us
dot image