കോളേജ് വിദ്യാർത്ഥിനി വാടക മുറിയിൽ മരിച്ച നിലയിൽ; കൊലപാതകമെന്ന് സംശയം,സംഭവം ബെംഗളൂരുവിൽ

വാടകയ്‌ക്കെടുത്ത മുറിയിലാണ് വിദ്യാർഥിനിയെ മരിച്ച നിലയിൽ കണ്ടെത്തിയത്

കോളേജ് വിദ്യാർത്ഥിനി വാടക മുറിയിൽ മരിച്ച നിലയിൽ; കൊലപാതകമെന്ന് സംശയം,സംഭവം ബെംഗളൂരുവിൽ
dot image

ബെംഗളൂരു: ബെംഗളൂരുവിൽ കോളേജ് വിദ്യാർത്ഥിനിയെ വാടക മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തി. ബെംഗളൂരു ആചാര്യ കോളജിലെ അവസാന വർഷ ബിബിഎം വിദ്യാർഥിനിയായ ദേവിശ്രീ(21)യെ ആണ് മരിച്ച നിലയിൽ കണ്ടെത്തിയത്. വാടകയ്‌ക്കെടുത്ത മുറിയിലാണ് വിദ്യാർഥിനിയെ മരിച്ച നിലയിൽ കണ്ടെത്തിയത്.

ദേവിശ്രീയുടെ ഒപ്പം താമസിച്ചിരുന്ന പ്രേം വർധൻ എന്നയാൾ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയതാണെന്നാണ് പ്രാഥമിക നിഗമനം.പ്രേമും ദേവിശ്രീയും രാവിലെ 9:30 ഓടെ വാടക മുറിയിലെത്തി രാത്രി 8:30 വരെ ഇരുവരും ഒപ്പം താമസിച്ചിരുന്നതായും പിന്നീട് മുറി പുറത്തുനിന്ന് പൂട്ടി പ്രേംവർധൻ ഓടി രക്ഷപ്പെടുകയായിരുന്നുവെന്ന് പൊലീസ് അറിയിച്ചു.

ഇയാൾക്കായി അന്വേഷണം ആരംഭിച്ചതായും പൊലീസ് പറഞ്ഞു. കൊലപാതകത്തിനു പിന്നിലെ കാരണം വ്യക്തമല്ല. ഒളിവിൽ കഴിയുന്ന പ്രേമിനെ കുറിച്ച് നിർണായക സൂചനകൾ ലഭിച്ചിട്ടുണ്ടെന്നും എത്രയും വേഗം അയാളെ അറസ്റ്റ് ചെയ്യുമെന്നും പൊലീസ് അറിയിച്ചു.

Content Highlight : Bengaluru College Student Found Dead In Rented Room, Cops Suspect Murder

dot image
To advertise here,contact us
dot image