
പാലക്കാട്: മാങ്കുറിശിയില്‍ വയോധികരെ വീട്ടിനുളളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. പങ്കജയെ കൊലപ്പെടുത്തി രാജന്‍ ആത്മഹത്യ ചെയ്തതാണെന്ന് പൊലീസ് വ്യക്തമാക്കി. പങ്കജയെ തലയണ വെച്ച് ശ്വാസം മുട്ടിച്ചു കൊലപ്പെടുത്തിയ ശേഷം രാജന്‍ തൂങ്ങിമരിക്കുകയായിരുന്നു. പങ്കജയുടെ സമ്മതത്തോടെയാണ് കൊലപ്പെടുത്തിയതെന്നും പൊലീസ് പറയുന്നു. അസുഖങ്ങളിലുളള മനോവിഷമമാണ് ഇരുവരെയും ജീവനൊടുക്കാന്‍ പ്രേരിപ്പിച്ചതെന്നാണ് വിവരം. ഇന്ന് രാവിലെയാണ് രാജനെയും പങ്കജയെയും മരിച്ച നിലയില്‍ കണ്ടെത്തിയത്.
Content Highlights: Death of elderly couple in Palakkad: Police say husband killed wife and took his own life
Content Highlights: