
കൊച്ചി: ആഗോള അയ്യപ്പ സംഗമത്തില്‍ പരിപാടി അവതരിപ്പിച്ച് മടങ്ങുന്നതിനിടെ ഉണ്ടായ അപകടത്തില്‍ മരിച്ചത് തങ്ങളുടെ ഓര്‍ക്കസ്ട്ര ടീമിലെ അംഗമെന്ന് ഗായകന്‍ ഇഷാന്‍ ദേവ്. അപകടത്തില്‍ മരിച്ചത് കൊച്ചു എന്ന് തങ്ങള്‍ വിളിക്കുന്ന ബെനറ്റ് രാജാണെന്ന് ഇഷാന്‍ ദേവ് ഫേസ്ബുക്കില്‍ കുറിച്ചു.
അപകടത്തില്‍ ഡ്രമ്മര്‍ കിച്ചുവിന് കാലിന് ഒടിവ് ഉണ്ടായതിനെ തുടര്‍ന്ന് കോഴഞ്ചേരിയിലെ ആശുപത്രിയില്‍ ശസ്ത്രക്രിയ കഴിഞ്ഞുവെന്നും ഇഷാന്‍ പറഞ്ഞു. ഗിറ്റാറിസ്‌റ് ഡോണിക്ക് തലയ്ക്കും കൈക്കുമാണ് പരിക്ക്. ഡോണിക്കും സര്‍ജറി ആവശ്യം ഉണ്ട്. രണ്ടു പേരും അപകടനില തരണം ചെയ്തു തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലാണെന്നും ഇഷാന്‍ ദേവ് പറഞ്ഞു. എതിര്‍ദിശയില്‍ നിന്ന് അതിവേഗതയില്‍ തെറ്റായ ദിശയില്‍ കയറി വന്ന ഫോര്‍ച്യൂണര്‍ ഇടിച്ചാണ് അപകടമുണ്ടായത്. മറ്റ് കാറുകളുടെ മത്സര ഓട്ടത്തില്‍ വന്ന കാര്‍ ആണ് അപകടം ഉണ്ടാക്കിയത്. ഇടിച്ച വാഹനം കണ്ടെത്തി നിയമപരമായ നടപടികള്‍ പൊലീസിന്റെ ഭാഗത്തുനിന്ന് തുടങ്ങിയിട്ടുണ്ടെന്നും ഇഷാന്‍ ദേവ് കൂട്ടിച്ചേര്‍ത്തു.
ഇഷാന്‍ ദേവിന്റെ ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം
ഇന്നലെ ഞങ്ങളുടെ ബാന്റ് പ്രോഗ്രാം കഴിഞ്ഞു മടങ്ങുന്ന വഴി ഞങ്ങളുടെ ഡ്രമ്മര്‍ കിച്ചുവിന്റെ കാര്‍ റാന്നിയില്‍ അപകടത്തില്‍ പെട്ടു. കിച്ചുവിന്റെ സുഹൃത്ത് ബെനറ്റ് രാജ് ആണ് കാര്‍ ഡ്രൈവ് ചെയ്തിരുന്നത്. എതിര്‍ദിശയില്‍ നിന്ന് അതിവേഗതയില്‍ wrong side കയറി വന്ന fortuner ഇടിച്ചുണ്ടായ അപകടത്തില്‍ പ്രിയപ്പെട്ട കൊച്ചു എന്ന് ഞങ്ങള്‍ വിളിക്കുന്ന ബെനറ്റ് മരണപെട്ടു. മറ്റു കാറുകളുടെ മത്സരഓട്ടത്തില്‍ വന്ന കാര്‍ ആണ് അപകടം ഉണ്ടാക്കിയത്. അപകടത്തില്‍ ഞങ്ങളുടെ ഡ്രമ്മര്‍ കിച്ചുവിന് കാലിനു ഒടിവ് ഉണ്ടായതിനെ തുടര്‍ന്ന് കോഴഞ്ചേരി മുത്തൂറ്റ് ആശുപത്രിയില്‍ surgery കഴിഞ്ഞു.. ഗിറ്റാറിസ്‌റ് ഡോണി ക്കു തലക്കും കൈക്കും ആണ് പരിക്ക്. ഡോണിക്കും സര്‍ജറി ആവശ്യം ഉണ്ട്. രണ്ടു പേരും അപകടനില തരണം ചെയ്തു തീവ്രപരിചരണ വിഭാഗത്തില്‍ ആണ്. കുടുംബ അംഗകളും ഞങ്ങള്‍ സുഹൃത്തുക്കളും ഇവിടെ ആശുപത്രിയില്‍ ഉണ്ട്.. ഇടിച്ച വാഹനം കണ്ടെത്തി നിയമപരമായ നടപടികള്‍ പോലീസിന്റെ ഭാഗത്തു നിന്ന് തുടങ്ങിയിട്ടുണ്ട്. ഈ പ്രതിസന്ധി ഘട്ടത്തില്‍ അവരെ സഹായിക്കാനും, സപ്പോര്‍ട്ട് ചെയ്യുവാനും അറിയുന്നവരും, അറിയാത്തവരുമായ എല്ലാ സന്മനസ്സുകളുടെയും പ്രാര്‍ത്ഥനയും, സപ്പോര്‍ട്ടും ഉണ്ടാകണം.
Content Highlights- ishan dev facebook post about ranni accident