ചാരിറ്റിയുടെ പേരിൽ ബിരിയാണി വാങ്ങി വിൽപന; പ്രതി റിമാൻഡിൽ

തൃത്താല കറുകപുത്തൂർ സ്വദേശി ഷെഹീർ കരീമാണ് പിടിയിലായത്

dot image

പാലക്കാട്: ചാരിറ്റിയുടെ പേരിൽ ബിരിയാണി വാങ്ങി വിൽപന നടത്തിയ യുവാവ് പിടിയിൽ. പാലക്കാട് ഷൊർണൂരിലാണ് സംഭവം. തൃത്താല കറുകപുത്തൂർ സ്വദേശി ഷെഹീർ കരീമാണ് പിടിയിലായത്.  ചാരിറ്റിയുടെ പേരുപറഞ്ഞ് ഹോട്ടലുകളിൽ നിന്ന് വലിയ അളവിൽ ബിരിയാണി വാങ്ങി വിൽപന നടത്തുന്നതായിരുന്നു ഇയാളുടെ പതിവ്. ഷൊർണൂരിലെ ഹോട്ടലുടമ നൽകിയ പരാതിയിലാണ് അറസ്റ്റ്. 350 ബിരിയാണി വാങ്ങിയെങ്കിലും പണം നൽകാതെ മുങ്ങിയെന്നായിരുന്നു പരാതി. പ്രതിക്കെതിരെ സമാനമായ നിരവധിക്കേസുകളുണ്ടെന്ന് പൊലീസ് വ്യക്തമാക്കി.

Content Highlights: man arrested for buying and selling biryani in the name of charity

dot image
To advertise here,contact us
dot image