'വെള്ളാർമല സ്കൂൾ പുതുതലമുറയുടെ പാഠപുസ്തകം': മന്ത്രി കെ രാജൻ

വെള്ളാർമല സ്കൂളിലെ കുട്ടികൾ നേടിയ നൂറ് മേനി വിജയത്തിന് പത്തരമാറ്റിൻ്റെ തിളക്കമുണ്ടെന്നും മന്ത്രി കെ. രാജൻ

dot image

തൃശൂർ: വയനാടൻ പ്രളയത്തിൽ എല്ലാം നഷ്ടമായിട്ടും പ്രതികൂല സാഹചര്യങ്ങളെ ഇച്ഛാശക്തി കൊണ്ട് മറികടന്ന് വെള്ളാർമല സ്കൂളിലെ കുട്ടികൾ നേടിയ നൂറ് മേനി വിജയത്തിന് പത്തരമാറ്റിൻ്റെ തിളക്കമുണ്ടെന്ന് മന്ത്രി കെ രാജൻ. ഈ വിജയം പുതുതലമുറയ്ക്കൊരു പാഠപുസ്തകമാണെന്നും മന്ത്രി പറഞ്ഞു. മാതൃഭൂമി ബുക്സ് പ്രസിദ്ധീകരിക്കുന്ന സുബീഷ് തെക്കൂട്ടിൻ്റെ രണ്ടാമത് കവിതാസമാഹാരമായ വെള്ളാർമല ജിവിഎച്ച്എസ്എസിൻ്റെ കവർ പ്രകാശനം നടത്തിയാണ് മന്ത്രിയുടെ പ്രസ്താവന.

പുസ്തകത്തിൻറെ കവർ പ്രകാശനം റവന്യൂ വകുപ്പ് മന്ത്രി കെ രാജൻ ഹരിശ്രീ വിദ്യാനിധി സ്കൂളിലെ വിദ്യാർത്ഥികളായ അനുതാര, പദ്മ എന്നിവർക്ക് നൽകി നിർവഹിച്ചു. തൃശൂർ മാതൃഭൂമി ബുക്സിൽ നടന്ന ചടങ്ങിൽ ബ്യൂറോ ചീഫ് എം.കെ. രാജശേഖരൻ, വിജേഷ് എടക്കുന്നി, എം.ആർ.മൗനിഷ്, വിനോദ് കണ്ടംകാവിൽ, ജീൻരാജ്. ജി എന്നിവർ പങ്കെടുത്തു.

Content Highlights: Vellaramala School is the textbook for the new generation: Minister K Rajan

dot image
To advertise here,contact us
dot image