സ്പെയര്പാര്ട്സ് കടയില് അസ്വാഭാവിക തിരക്ക്; എംഡിഎംഎ വിറ്റ കടയുടമ അറസ്റ്റില്

വിശദമായ ചോദ്യം ചെയ്യൽ നടന്നുകൊണ്ടിരിക്കുകയാണെന്ന് പൊലീസ് അറിയിച്ചു

dot image

മലപ്പുറം: വേങ്ങരയിൽ എംഡിഎംഎയുമായി സ്പെയർപാട്സ് കടയുടമ അറസ്റ്റിൽ. വയനാട് ചൂരൽമല സ്വദേശി കൂടുക്കിൽ പള്ളിയാളി വീട്ടിൽ ഹംസയെ(44)യാണ് വേങ്ങര പൊലീസ് അറസ്റ്റ് ചെയ്തത്. നാല് ഗ്രാം എംഡിഎംഎയുടെ ഒരു പാക്കറ്റ് ഇയാളിൽ നിന്നും പിടിച്ചെടുത്തു. ജില്ലാ പൊലീസ് മേധാവി സുജിത്ത് ദാസിന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിൽ വേങ്ങരയിലെ ഇയാളുടെ കടയ്ക്ക് സമീപത്ത് നിന്നാണ് പിടികൂടിയത്.

എംഡിഎംഎയുമായി സ്പെയർപാർട്സ് വില്പന നടത്തുകയായിരുന്നു ഹംസ. സ്പെയർപാട്സ് വാങ്ങാനെന്ന വ്യാജേനയാണ് എംഡിഎംഎ വാങ്ങുന്നതിനായി ആളുകൾ കടയിൽ എത്തിയിരുന്നത്. കടയിൽ വെച്ചും പുറത്ത് വാഹനങ്ങളിൽ കറങ്ങിയും വിൽപ്പന നടത്താറുണ്ട്. സംഭവത്തിൽ

വിശദമായ ചോദ്യം ചെയ്യൽ നടന്നുകൊണ്ടിരിക്കുകയാണെന്ന് പൊലീസ് അറിയിച്ചു. വേങ്ങര എച്ച്എസ്ഒ എം മുഹമ്മദ് ഹനീഫ, എസ്ഐ രാധാകൃഷ്ണൻ എന്നിവരുടെ നേതൃത്വത്തിലുള്ള പൊലീസും ഡാൻസാഫ് ടീം അംഗങ്ങളും ചേർന്നാണ് പ്രതിയെ പിടികൂടിയത്.

dot image
To advertise here,contact us
dot image