

ടി 20 ലോകകപ്പിന്റെ ആവേശത്തിലാണ് രാജ്യമെങ്ങും. സോഷ്യൽ മീഡിയ മുഴുവൻ വിജയം ആഘോഷിക്കുന്ന റീലുകൾ കൊണ്ട് നിറഞ്ഞിരിക്കുകയാണ്. ഇന്ത്യൻ ടീമംഗങ്ങളും ഇതിൽ കുറവ് വരുത്തിയിട്ടില്ല. ട്രോഫിക്കൊപ്പവും അല്ലാതെയുമുള്ള നിരവധി ഫോട്ടുകളും റീലുകളുമാണ് താരങ്ങൾ സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തിട്ടുള്ളത്.
ഇതിൽ വരുൺ ചക്രവർത്തി പോസ്റ്റ് ചെയ്ത വീഡിയോ വളരെ രസകരമാണ്. മലയാള സിനിമയായ ആവേശത്തിലെ ഫഹദ് ഫാസിലിന്റെ രംഗവും ഭാവവും അനുകരിച്ചാണ് റീൽ. രംഗൻ ചേട്ടൻ കാണിക്കുമെന്ന് പറഞ്ഞാൽ കാണിക്കും എന്ന സിനിമയിലെ ഹിറ്റ് ഡയലോഗിൽ പാട്ടിനൊപ്പം തുള്ളുന്നതും കാണാം.
കിരീടം നേടിയ ഇന്ത്യൻ ടീമിൽ പ്രധാനിയായിരുന്നു വരുൺ ചക്രവർത്തി. ടൂർണമെന്റിൽ ഏറ്റവും വിക്കറ്റ് നേടിയ താരം എന്ന നേട്ടത്തിൽ 14 വിക്കറ്റുമായി വരുൺ ജസ്പ്രീത് ബുമ്രയ്ക്കൊപ്പം ഒന്നാമത് തന്നെയുണ്ടായിരുന്നു.
Content Highlights:varun chakaravarthy world cup trophy instagram reel aavesham style