

കോഴിക്കോട്: പൊലീസ് പിടിയിലായ ചീട്ടുകളി സംഘത്തില്‍ പൊലീസുകാരനും. സീനിയര്‍ സിപിഒ ഉദ്യോഗസ്ഥനാണ് സംഘത്തിലുണ്ടായിരുന്നത്. എന്നാല്‍ പൊലീസ് ഉദ്യോഗസ്ഥനെ ഒഴിവാക്കി മറ്റുള്ളവരെ പൊലീസ് അറസ്റ്റ് ചെയ്‌തെന്നാണ് പരാതി. ഒടുവില്‍ ആരോപണം ശരിയാണെന്ന് സ്‌പെഷ്യല്‍ ബ്രാഞ്ച് അന്വേഷണത്തില്‍ കണ്ടെത്തി. സീനിയര്‍ സിപിഒയെ കേസില്‍ നിന്ന് ഒഴിവാക്കി രക്ഷപ്പെടുത്താന്‍ കുറ്റ്യാടി സ്റ്റേഷനിലെ ഉദ്യോഗസ്ഥര്‍ ശ്രമിച്ചെന്നാണ് കണ്ടെത്തല്‍.
ഞായറാഴ്ച പിടിയിലായ ചീട്ടുകളി സംഘത്തിലാണ് പോലീസ് ഉദ്യോഗസ്ഥനും ഉള്‍പ്പെട്ടത്. ഇവരില്‍ നിന്ന് 27,000 രൂപയും കണ്ടെടുത്തിരുന്നു. പൊലീസുകാരനെ ഒഴിവാക്കി മറ്റ് അഞ്ച് പേരെ കുറ്റ്യാടി എസ്‌ഐ ഉള്‍പ്പെട്ട സംഘം അറസ്റ്റ് ചെയ്തിരുന്നു. പരാതി ഉയര്‍ന്നതോടെ സ്‌പെഷ്യല്‍ ബ്രാഞ്ച് അന്വേഷണം ആരംഭിക്കുകയായിരുന്നു.
Content Highlights: A police officer who was initially let off after being caught at a card game in Kuttiady has been booked in the case following a departmental inquiry.