കോഴിക്കോട് കാറിടിച്ച് പരിക്കേറ്റ് പതിനെട്ടുകാരൻ റോഡില്‍ കിടന്നത് 25 മിനിറ്റ്; ദാരുണാന്ത്യം

അത്തോളിയിലെ ദന്താശുപത്രിയില്‍ ചികിത്സ കഴിഞ്ഞ് മടങ്ങവെയായിരുന്നു അപകടം

കോഴിക്കോട് കാറിടിച്ച് പരിക്കേറ്റ് പതിനെട്ടുകാരൻ റോഡില്‍ കിടന്നത്  25 മിനിറ്റ്; ദാരുണാന്ത്യം
dot image

കോഴിക്കോട്: ദേശീയപാതയില്‍ കാറിടിച്ച് പരിക്കേറ്റ് പതിനെട്ടുകാരന് ദാരുണാന്ത്യം. ചേമഞ്ചേരി കാപ്പാട് റെയിഷാസില്‍ ഫൈസല്‍ അഹമ്മദിന്റെ മകന്‍ ഫര്‍സീന്‍ അഹമ്മദാണ് മരിച്ചത്. അത്തോളിയിലെ ദന്താശുപത്രിയില്‍ ചികിത്സ കഴിഞ്ഞ് മടങ്ങവെ ഇന്നലെയായിരുന്നു അപകടം. പരിക്കേറ്റ് ഫര്‍സീന്‍ 25 മിനിറ്റോളം റോഡില്‍ കിടന്നു. ഈ സമയം ദേശീയപാതയിലൂടെ ഒട്ടേറെ വാഹനങ്ങള്‍ കടന്നുപോയെങ്കിലും ഒന്നും നിര്‍ത്തുകയോ കുട്ടിയെ ആശുപത്രിയിലെത്തിക്കാന്‍ തയ്യാറാകുകയോ ചെയ്തില്ല. ഈ സമയമത്രയും ഫര്‍സീന്‍ ചോര വാര്‍ന്ന് റോഡില്‍ കിടക്കുകയായിരുന്നു.

ഫര്‍സീന്‍ സഞ്ചരിച്ച ബൈക്കില്‍ അതേ ദിശയില്‍ വന്ന കാറിടിച്ചാണ് അപകടമുണ്ടായത്. ഇടിയേറ്റ് റോഡിലേക്ക് തെറിച്ചുവീണ ഫര്‍സീന്‍ എതിര്‍ദിശയില്‍ വന്ന മറ്റൊരു കാറിനടിയിലേക്ക് വീഴുകയായിരുന്നു. തൊഴിലാളികളും യാത്രക്കാരും അറിയിച്ചതിനെ തുടര്‍ന്ന് ഏകദേശം അരമണിക്കൂര്‍ കഴിഞ്ഞ് ആംബുലന്‍സെത്തി ഫര്‍സീനെ മെഡിക്കല്‍ കോളജ് ആശുപത്രിയിലെത്തിച്ചെങ്കിലും ഉച്ചയോടെ മരിക്കുകയായിരുന്നു. ഫര്‍സീനെ ഇടിച്ച കാര്‍ ഇതുവരെ കണ്ടെത്തിയിട്ടില്ല.

Content Highlights: 18-Year-Old Lost Life After Being Hit by Car in Kozhikode

dot image
To advertise here,contact us
dot image