ഓടുന്ന ട്രെയിനിന്റെ ചവിട്ടുപടിയില്‍ ഇരുന്ന് ഉറങ്ങി വീണു; പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു

അപകടത്തില്‍ യുവാവിന്റെ കാല്‍പാദം വേര്‍പെട്ടിരുന്നു

ഓടുന്ന ട്രെയിനിന്റെ ചവിട്ടുപടിയില്‍ ഇരുന്ന് ഉറങ്ങി വീണു; പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു
dot image

കോഴിക്കോട്: ഓടുന്ന ട്രെയിനിന്റെ ചവിട്ടുപടിയില്‍ ഇരുന്ന് ഉറങ്ങി വീണ് ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. കോഴിക്കോട് വടകര അഴിയൂര്‍ സ്വദേശിയായ അന്‍സാര്‍ ആണ് മരിച്ചത്. 38 വയസായിരുന്നു.

ബുധനാഴ്ച ഉച്ചയ്ക്ക് 12.30 ഓടെയായിരുന്നു സംഭവം നടന്നത്. തിരുവനന്തപുരം-മംഗലാപുരം ഏറനാട് എക്‌സ്പ്രസ് കോഴിക്കോട് എത്താറായ സമയത്തായിരുന്നു യുവാവ് വീണത്. ഉടന്‍ തന്നെ ട്രെയിന്‍ നിര്‍ത്തി. റെയില്‍വേ പൊലീസും സ്ഥലത്തുണ്ടായിരുന്നവരും ചേര്‍ന്നാണ് യുവാവിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. അപകടത്തില്‍ യുവാവിന്റെ കാല്‍പാദം വേര്‍പെട്ടിരുന്നു. ചികിത്സയില്‍ കഴിയുന്നതിനിടെ ഇന്ന് ഉച്ചയോടെയായിരുന്നു മരണം സംഭവിച്ചത്.

Content Highlights- A young man has died while undergoing treatment after suffering critical injuries in a fall from the footboard of a moving train

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us