കോഴിക്കോട് കൊലക്കേസ് പ്രതി ജീവനൊടുക്കിയ നിലയില്‍

ഭാര്യയുടെ ആൺ സുഹൃത്തിനെ കൊലപ്പെടുത്തിയ കേസിലെ പ്രതിയാണ് അഖിൽ

കോഴിക്കോട് കൊലക്കേസ് പ്രതി ജീവനൊടുക്കിയ നിലയില്‍
dot image

കോഴിക്കോട്: കോഴിക്കോട് കൊലക്കേസ് പ്രതിയെ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി. കുറ്റ്യാടി സ്വദേശി അഖിലാണ് മരിച്ചത്. പെൺസുഹൃത്തിൻ്റെ വീട്ടിൽ തൂങ്ങിമരിച്ച നിലയിലാണ് കണ്ടെത്തിയത്. അത്തോളി പോലീസ് അസ്വാഭാവിക മരണത്തിന് കേസ് എടുത്തിട്ടുണ്ട്. ഭാര്യയുടെ ആൺ സുഹൃത്തിനെ കൊലപ്പെടുത്തിയ കേസിലെ പ്രതിയാണ് അഖിൽ. 2023ലാണ് കേസിനാസ്പദമായ സംഭവം നടന്നത്. അഖിൽ പ്രതിയായ കേസിൽ വിചാരണ നടന്നുവരികയാണ്. അതിനിടയിലാണ് യുവാവ് ജീവനൊടുക്കിയത്.


(ജീവിതത്തിലെ വിഷമസന്ധികള്‍ക്ക് ആത്മഹത്യയല്ല പരിഹാരം. സമ്മര്‍ദ്ദങ്ങള്‍ അതിജീവിക്കാന്‍ സാധിച്ചേക്കില്ലെന്ന ആശങ്കയുണ്ടാകുമ്പോള്‍ മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാന്‍ ശ്രമിക്കുക. 1056 എന്ന നമ്പറില്‍ വിളിക്കൂ, ആശങ്കകള്‍ പങ്കുവെയ്ക്കൂ)

Content Highlights: The accused in a murder case in Kozhikode was found dead, according to police. Further investigation into the incident is underway.

dot image
To advertise here,contact us
dot image