കോഴിക്കോട് നഗരത്തിൽ പട്ടാപ്പകൽ മോഷണം; അലമാരയിൽ സൂക്ഷിച്ചിരുന്ന 21 പവൻ കവർന്നു

വീടിന്റെ മുൻഭാഗത്തെ പൂട്ട് പൊളിച്ചാണ് മോഷ്ടാവ് അകത്ത് കയറിയത്

കോഴിക്കോട് നഗരത്തിൽ പട്ടാപ്പകൽ മോഷണം; അലമാരയിൽ സൂക്ഷിച്ചിരുന്ന 21 പവൻ കവർന്നു
dot image

നടക്കാവ്: കോഴിക്കോട് നടക്കാവിൽ പട്ടാപകൽ മോഷണം. വീട്ടിൽനിന്ന് 21 പവൻ സ്വർണം മോഷണം പോയി. വീട്ടുകാർ ഗുരുവായൂരിൽ പോയ സമയത്തായിരുന്നു സംഭവം. വൈകീട്ട് 4 മണിക്ക് കുടുംബം വീട്ടിൽ തിരിച്ചെത്തിയപ്പോഴാണ് മോഷണ വിവരം അറിയുന്നത്. വീടിന്റെ മുൻഭാഗത്തെ പൂട്ട് പൊളിച്ചാണ് മോഷ്ടാവ് അകത്ത് കയറിയത്. മുകളിലത്തെ നിലയിലെ അലമാരയിൽ സൂക്ഷിച്ച സ്വർണമാണ് മോഷണം പോയത്. നടക്കാവ് പോലീസ് കേസെടുത്തു.

Content Highlights: 21 pavan gold stolen from Nadakkavu house in Kozhikode

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us