നാദാപുരത്ത് വാര്‍ഡ് മെമ്പര്‍ക്കും കോളേജ് വിദ്യാര്‍ത്ഥിനിക്കും കുറുനരിയുടെ കടിയേറ്റു

മെമ്പറെ കുറുനരി ആക്രമിച്ചത് വീട്ടുപരിസരത്തുവെച്ച്

നാദാപുരത്ത് വാര്‍ഡ് മെമ്പര്‍ക്കും കോളേജ് വിദ്യാര്‍ത്ഥിനിക്കും കുറുനരിയുടെ കടിയേറ്റു
dot image

നാദാപുരം: കോഴിക്കോട് നാദാപുരത്ത് വാർഡ് മെമ്പർക്കും കോളേജ് വിദ്യാര്‍ത്ഥിക്കും കുറുനരിയുടെ കടിയേറ്റു. നാദാപുരം ഗ്രാമപഞ്ചായത്ത് ആറാം വാർഡ് മെമ്പറും ആശാ വർക്കറുമായ പെരുവങ്കരയിലെ റീനയ്ക്കാണ് കടിയേറ്റത്. രാവിലെ പതിനൊന്ന് മണിയോടെ വീട്ടുപരിസരത്തുവെച്ചാണ് മെമ്പർ കുറുനരിയുടെ ആക്രമണത്തിനിരയായത്.

നാദാപുരം ഗവണ്‍മെന്‍റ് കോളജിലെ രണ്ടാം വർഷ ബി എ ബിരുദ വിദ്യാർഥിനി ഫാത്തിമ റിഫ്നയെ കോളേജ് പരിസരത്ത് വെച്ചാണ് കുറുനരി കടിച്ചത്. വിദ്യാർഥിനി നാദാപുരം താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടി.

Content Highlights: Ward member bitten by a fox in Nadapuram, Kozhikode

dot image
To advertise here,contact us
dot image