
കോഴിക്കോട് : കോഴിക്കോട് കോടഞ്ചേരിയിൽ മധ്യവയസ്കനെ വെടിയേറ്റ് മരിച്ച നിലയിൽ കണ്ടെത്തി. കാട്ടിലേടത്ത് ചന്ദ്രൻ (52) ആണ് മരിച്ചത്. ചന്ദ്രനെ മൂന്നു ദിവസമായി കാണാനില്ലായിരുന്നുവെന്ന് ബന്ധുക്കൾ പറയുന്നു. വനംവകുപ്പ് രജിസ്റ്റര്‍ ചെയ്ത രണ്ട് കേസുകളില്‍ പ്രതിയായിരുന്നു ചന്ദ്രന്‍.
പാത്തിപ്പാറ വെള്ളയ്ക്കാകുടി പറമ്പിന് സമീപമുള്ള തോട്ടിലാണ് ചന്ദ്രന്റെ മൃതദേഹം നാട്ടുകാർ കണ്ടത്. സ്ഥലത്ത് നിന്ന് ലൈസൻസില്ലാത്ത നാടൻ തോക്കും കണ്ടെടുത്തിട്ടുണ്ട്. ആത്മഹത്യയാകാം എന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.
content highlights: Middle-aged man shot dead in Kozhikode