മഹേഷ് ബാബുവും പൃഥ്വിയും മാത്രമല്ല ചിയാനും; രാജമൗലി ചിത്രത്തിൽ താരനിര നീളുന്നു?

ചിത്രത്തിൽ ചിയാൻ വിക്രമിനെയും ഒരു കഥാപാത്രത്തിനായി പരിഗണിക്കുന്നു എന്ന റിപ്പോർട്ടുകളാണ് വരുന്നത്

dot image

'ആർ ആർ ആർ ' എന്ന മെഗാ ഹിറ്റ് ചിത്രത്തിന് ശേഷം മഹേഷ് ബാബുവിനെ നായകനാക്കി സിനിമയൊരുക്കുകയാണ് എസ് എസ് രാജമൗലി. 'എസ്എസ്എംബി 29' എന്നാണ് സിനിമയ്ക്ക് താൽകാലികമായി പേരിട്ടിരിക്കുന്നത്. ഇപ്പോഴിതാ സിനിമയെ സംബന്ധിച്ച ഏറ്റവും പുതിയ അപ്ഡേറ്റാണ് പുറത്ത് വന്നിരിക്കുന്നത്.

ചിത്രത്തിൽ തമിഴ് താരം ചിയാൻ വിക്രമിനെയും ഒരു കഥാപാത്രത്തിനായി പരിഗണിക്കുന്നു എന്ന റിപ്പോർട്ടുകളാണ് ഇപ്പോൾ വരുന്നത്. സിനിമയിലെ സുപ്രധാന കഥാപാത്രത്തിലേക്കാകും നടനെ സമീപിക്കുന്നത് എന്നാണ് സൂചന.

മൂന്നര മണിക്കൂര്‍ ദൈര്‍ഘ്യത്തിലാകും ചിത്രമെത്തുക എന്ന റിപ്പോർട്ടുകളുമുണ്ട്. ആദ്യം രണ്ട് ഭാഗങ്ങളായി ആലോചിച്ചിരുന്ന പ്രോജക്റ്റ് ഒറ്റ ചിത്രമായി മാറ്റാന്‍ രാജമൗലി നേരത്തേ തീരുമാനം എടുത്തിരുന്നെന്നും തിരക്കഥയില്‍ അതിനായുള്ള മാറ്റങ്ങള്‍ വരുത്തിയെന്നും ഇക്കാരണത്താൽ സിനിമയുടെ ദൈര്‍ഘ്യം മൂന്നര മണിക്കൂര്‍ ആകുമെന്നുമാണ് റിപ്പോർട്ട്. ഉടനെ തന്നെ സിനിമയുടെ ഔദ്യോഗിക പ്രഖ്യാപനം ഉണ്ടാകുമെന്നും സൂചനയുണ്ട്.

2028-ലായിരിക്കും ചിത്രം റിലീസിനെത്തുക. രാജമൗലിയുടെ അച്ഛനും തിരക്കഥാകൃത്തുമായ വിജയേന്ദ്ര പ്രസാദ് ആണ് 'എസ്എസ്എംബി 29'ന് തിരക്കഥ ഒരുക്കുന്നത്. ഇന്ത്യൻ സിനിമ ഇന്നേവരെ കണ്ടിട്ടില്ലാത്തതാകും ചിത്രത്തിന്റെ തിയേറ്റർ അനുഭവമെന്നാണ് വിജയേന്ദ്ര പ്രസാദ് പറഞ്ഞത്. ആഫ്രിക്കന്‍ ജംഗിള്‍ അഡ്വഞ്ചര്‍ ഗണത്തില്‍ പെടുന്ന ചിത്രം 1000 കോടി ബഡ്ജറ്റിലാണ് ഒരുങ്ങുന്നത്.എം എം കീരവാണിയാണ് സിനിമയുടെ സംഗീത സംവിധാനം നിർവഹിക്കുന്നത്.

Content Highlights: Chiyaan Vikram to star in SS Rajamouli and Mahesh Babu movie

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us