
പാലക്കാട്: പാലക്കാട് കഞ്ചിക്കോട് ബൈക്കിലെത്തിയ മോഷ്ടാവ് യുവതിയുടെ മാല കവർന്നു. വാളയാർ സ്വദേശി അഞ്ജുവിന്റ മാലയാണ് കവർന്നത്. മകളുടെ യൂണിഫോം വാങ്ങി വരികയായിരുന്ന യുവതിയുടെ കഴുത്തിൽ നിന്നും മോഷ്ടാവ് മാല തട്ടിപ്പറിക്കുകയായിരുന്നു.
കഞ്ചിക്കോട് സ്കൂൾ ഗ്രൗണ്ടിൽ വെച്ചാണ് മോഷ്ടാവ് മാല തട്ടിയെടുത്തത്. പ്രതി തമിഴ്നാട് ഭാഗത്തേക്ക് കടന്നതായാണ് സംശയം. പ്രതിയെ കണ്ടെത്താനുള്ള അന്വേഷണം പൊലീസ് ഊർജ്ജിതമാക്കിയിട്ടുണ്ട്.
content highlights: Thief snatches young woman's necklace from school ground