തലസ്ഥാനത്ത് ഫാഷൻ ആഘോഷത്തിന്റെ റാംപുണർന്നു; ലുലു ഫാഷൻ വീക്കിന് തുടക്കമായി

ഞായറാഴ്ച വരെ നീണ്ടുനിൽക്കുന്ന പരിപാടിയിൽ വിവിധ ബ്രാന്റുകളുടെ 28 വ്യത്യസ്ത ഫാഷൻ ഷോകൾ അരങ്ങേറും

dot image

തിരുവനന്തപുരം: രാജ്യത്തെ ഏറ്റവും വലിയ ഫാഷൻ മാമാങ്കങ്ങളിലൊന്നായ ലുലു ഫാഷൻ വീക്കിന് തുടക്കമായി. തലസ്ഥാനനഗരിയിൽ ഫാഷന്റെ വർണവിസ്മയം സമ്മാനിച്ച് കൊണ്ടാണ് ലുലു ഫാഷൻ വീക്കിന് തുടക്കമായത്. ആഗോള ബ്രാൻഡുകളുടെ തിളക്കവും ആധുനിക ട്രെൻഡുകളുടെ ആഘോഷവും ഒത്തുചേരുന്ന ഫാഷൻ ഫെസ്റ്റിവലിന്റെ
മൂന്നാമത്തെ പതിപ്പിനാണ് തിരുവനന്തപുരം ലുലുമാളിൽ തുടക്കമായത്
.

ഞായറാഴ്ച വരെ നീണ്ടുനിൽക്കുന്ന പരിപാടിയിൽ വിവിധ ബ്രാന്റുകളുടെ 28 വ്യത്യസ്ത ഫാഷൻ ഷോകൾ അരങ്ങേറും.2024-ലെ മിസ്സ് ഗ്രാൻഡ് ഇന്റർനാഷണൽ റെയ്ച്ചൽ ഗുപ്തയുടെയും മിസ്റ്റർ വേൾഡ് പട്ടം നേടിയ ഏക ഇന്ത്യക്കാരനായ രോഹിത് കണ്ടേൽവാളിന്റെയും താരപ്രഭയോടെയാണ് ഫാഷൻ റാംപ് ഉണർന്നത്.

ലോക റെക്കോർഡ് ജേതാക്കളായ ഇരുവരും ആദ്യമായാണ് കേരളത്തിന്റെ ഫാഷൻ വേദിയിൽ ചുവടുവെച്ചത്. ആഗോള ഫാഷൻ ട്രെൻഡുകളുടെ തുടിപ്പും ഡിസൈനുകളുടെ വൈവിധ്യവും അടുത്തറിയാനുള്ള സുവർണാവസരം കൂടിയാണ് ലുലു ഫാഷൻ വീക്ക്.


മിസ്സ് ഗ്രാൻഡ് ഇന്റർനാഷണൽ റെയ്ച്ചൽ ഗുപ്തയും മിസ്റ്റർ വേൾഡ് രോഹിത് കണ്ടേൽവാളും

ലോകപ്രശസ്ത ബ്രാൻഡുകളുടെ ഏറ്റവും പുതിയ ശേഖരങ്ങൾ പ്രദർശിപ്പിക്കുന്ന ഈ വേദിയിൽ രാജ്യത്തെ പ്രമുഖ മോഡലുകളാണ് റാംപ് വാക്ക് നടത്തുന്നത്. ഇന്ത്യയിലെ പ്രശസ്തനായ ഫാഷൻ കൊറിയോഗ്രാഫർ ഷാംഖാന്റെ മേൽനോട്ടത്തിലാണ് വിസ്മയകരമായ ഫാഷൻ ഷോകൾ അണിയിച്ചൊരുക്കുന്നത്. നിരവധി മലയാള ചലച്ചിത്ര താരങ്ങളും ലുലുമാളിലെ ഫാഷൻ റാംപിലേക്ക് എത്തുന്നുണ്ട്.

Content Highlights: Lulu Fashion Week has begun in Thiruvananthapuram

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us