'ഇന്ത്യ-പാക് ചര്‍ച്ചയില്‍ മൂന്നാം കക്ഷിയില്ല'; അമേരിക്കൻ അവകാശവാദം തളളി എസ് ജയശങ്കർ

'സിന്ധു നദീജല കരാർ മരവിപ്പിച്ച ഇന്ത്യൻ നിലപാടിൽ മാറ്റമില്ല'

dot image

ന്യൂഡൽഹി: ഇന്ത്യ-പാകിസ്ഥാന്‍ ചര്‍ച്ചയില്‍ മൂന്നാം കക്ഷിയില്ലെന്ന് വ്യക്തമാക്കി വിദേശകാര്യ മന്ത്രി എസ് ജയശങ്കർ. കശ്മീർ വിഷയത്തിൽ മധ്യസ്ഥത വഹിക്കാമെന്ന അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ വാഗ്ദാനങ്ങളെ പരാമർശിച്ചുകൊണ്ടായിരുന്നു എസ് ജയശങ്കറിന്റെ പ്രതികരണം. പാകിസ്താനുമായുള്ള ഇന്ത്യയുടെ ബന്ധം ഉഭയകക്ഷിപരമായിരിക്കുമെന്നും മന്ത്രി വ്യക്തമാക്കി.

ഭീകരവാദ വിഷയത്തിൽ മാത്രമേ പാകിസ്താനുമായി ഇന്ത്യ ചർച്ച നടത്തുകയുളളൂ. അതിർത്തി കടന്നുള്ള പാകിസ്താന്റെ ഭീകരത അവസാനിക്കുന്നത് വരെ സിന്ധു നദീജല കരാർ മരവിപ്പിച്ച ഇന്ത്യൻ നിലപാടിൽ മാറ്റമില്ല. നിയമവിരുദ്ധമായി പാകിസ്താൻ ജമ്മു കശ്മീരിലെ ചില ഭാഗങ്ങൾ കൈവശപ്പെടുത്തിയിട്ടുണ്ട്. കശ്മീരിലെ ചില ഭാഗങ്ങൾ വിട്ടുപോകുന്നത് സംബന്ധിച്ച കാര്യം മാത്രമാണ് ഇസ്ലാമാബാദുമായി ചർച്ച നടത്തേണ്ടത്. അതിന് ഇന്ത്യ തയ്യാറാണെന്ന് ജയശങ്കർ പറഞ്ഞു. കശ്മീർ, സിന്ധു നദീജല ഉടമ്പടി എന്നിവയുൾപ്പെടെ നിരവധി വിഷയങ്ങളിൽ ഇന്ത്യയുമായി ചർച്ച നടത്താൻ പാകിസ്താൻ പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫ് വാഗ്ദാനം ചെയ്തതിന് തൊട്ടുപിന്നാലെയാണ് ജയ്ശങ്കറിന്റെ പരാമർശം.

ഇന്ത്യ പാക് സംഘർഷത്തിൽ ഇരുരാജ്യങ്ങളും തമ്മിൽ വെടിനിർത്തലിന് ധാരണയായി എന്ന അവകാശവാദവുമായി ട്രംപ് നേരത്തെ രംഗത്തെത്തിയിരുന്നു. അമേരിക്കയുടെ മധ്യസ്ഥതയിൽ നടത്തിയ രാത്രി മുഴുവൻ നീണ്ട ചർച്ചയിൽ ഇന്ത്യയും പാകിസ്താനും വെടിനിർത്തലിന് സമ്മതിച്ചുവെന്നാണ് അമേരിക്കൻ പ്രസിഡന്റ് ട്വീറ്റ് ചെയ്തത്.

വെടിനിർത്തൽ ഇരു രാജ്യങ്ങളും അംഗീകരിച്ചെന്ന് വ്യക്തമാക്കി യു എസ് സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോയും ജെ ഡി വാൻസും രം​ഗത്ത് എത്തിയിരുന്നു. ഇന്ത്യ - പാക് പ്രധാനമന്ത്രിമാരുമായി ചർച്ച നടത്തി. ഇന്ത്യൻ വിദേശകാര്യമന്ത്രി എസ് ജയ്ശങ്കര്‍, അജിത് ഡോവൽ, അസീം മുനീര്‍, അസീം മാലിക് എന്നിവരുമായും നടത്തിയ ചർച്ചയിലാണ് തീരുമാനമായതെന്നും മാർക്കോ റൂബിയോ ട്വീറ്റ് ചെയ്തിരുന്നു. സമാധാനത്തിന്റെ പാത സ്വീകരിച്ചതിന് ഇരുരാജ്യങ്ങള്‍ക്കും മാർക്കോ റൂബിയോ എക്സിൽ നന്ദി അറിയിക്കുകയും ചെയ്തിരുന്നു.

Content Highlights: S Jaishankar clarified that there is no third party in India-Pakistan talks

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us