
ഐപിഎൽ 2025 സീസണിന്റെ ശേഷിക്കുന്ന മത്സരങ്ങൾക്കായി ഒരുങ്ങുന്ന ലഖ്‌നൗ സൂപ്പർ ജയന്റ്സിന് തിരിച്ചടി. അതിവേഗ പേസർ മായങ്ക് യാദവ് പരിക്കുമൂലം പുറത്തായി. നേരത്തെ പരിക്കുമൂലം സീസണിലെ ആദ്യ മത്സരങ്ങളെല്ലാം നഷ്ടപ്പെട്ട താരത്തിന് രണ്ട് മത്സരങ്ങൾ മാത്രമാണ് കളിക്കാനായത്. 12.50 എന്ന വിലയേറിയ ഇക്കോണമി റേറ്റിൽ പന്തെറിഞ്ഞ താരം പക്ഷെ രണ്ട് വിക്കറ്റുകൾ വീഴ്ത്തിയിട്ടുണ്ട്.
കഴിഞ്ഞ സീസണിലും നാല് മത്സരങ്ങൾ മാത്രമാണ് കളിച്ചിരുന്നത്. പരിക്കുമൂലം ബാക്കിയുള്ള മത്സരങ്ങൾ നഷ്ടമായിരുന്നു. പരിക്ക് നിരന്തരം വേട്ടയാടുന്ന 22 കാരനെ 11 കോടിക്കാണ് ടീം നിലനിർത്തിയിരുന്നത്. അതേ സമയം നിലവിൽ 11 മത്സരങ്ങളിൽ നിന്ന് 10 പോയിന്റുള്ള ലഖ്‌നൗ വിന് ഇനിയുള്ള എല്ലാ മത്സരങ്ങൾ ജയിച്ചാലും പ്ലേ ഓഫ് ഉറപ്പിക്കാനാവില്ല. എല്ലാ മത്സരങ്ങൾ ജയിക്കുന്നതോടപ്പം മറ്റ് ടീമുകളുടെ മത്സര ഫലവും കൂടിയാകും സാധ്യതകൾ നിർണയിക്കുക.
Content Highlights:Lucknow's Mayank Yadav ruled out of IPL 2025 season after injury