
രാത്രിയില്‍ നെഞ്ചെരിച്ചില്‍ ഉണ്ടാകുമ്പോള്‍ ആര്‍ക്കായാലും ഭയം തോന്നും. നന്നായി ഉറങ്ങാന്‍ പറ്റില്ല, തൊണ്ടയിലും നെഞ്ചിലുമൊക്കെ എന്തോ ഇരിക്കുന്നതുപോലെ തോന്നും, കത്തുന്നതുപോലുള്ള തോന്നലും പുളിച്ചുതികട്ടല്‍ അനുഭവപ്പെടുകയും ചെയ്യും. ആകെമൊത്തം വല്ലാത്ത അസ്വസ്ഥത ആയിരിക്കും. പലരും ഇതിനെ ഹൃദയാഘാതമാണോ എന്ന് സംശയിക്കാറുമുണ്ട്.
ഭക്ഷണം മുതല്‍ വസ്ത്രം വരെയുളള കാര്യങ്ങളില്‍ ശ്രദ്ധിച്ചാല്‍ ഇക്കാര്യത്തിന് പരിഹാരം കണ്ടെത്താന്‍ കഴിയും. നെഞ്ചെരിച്ചില്‍ ഉണ്ടാകുന്ന സാഹചര്യത്തില്‍ തല എപ്പോഴും ഉയര്‍ത്തിവച്ച് കിടക്കണം. ഇത് ആസിഡ് അന്നനാളത്തിലേക്ക് തിരിച്ച് ഒഴുകുന്നത് തടയും. അതുപോലെതന്നെ രാത്രിയില്‍ അയഞ്ഞ വസ്ത്രങ്ങള്‍ ധരിക്കാന്‍ ശ്രദ്ധിക്കണം. ആമാശയത്തിന് ചുറ്റും വസ്ത്രങ്ങള്‍ മുറുകിയിരിക്കാന്‍ പാടില്ല.
ഉറങ്ങും മുന്‍പ് വെള്ളം കുടിക്കുന്നത് ആമാശയത്തിലെ ആസിഡ് നേര്‍പ്പിക്കാന്‍ സഹായിക്കും. ആസിഡ് റിഫ്‌ളക്‌സ് ലക്ഷണങ്ങളെ ലഘൂകരിക്കാനും നെഞ്ചെരിച്ചില്‍ കുറയ്ക്കാനും ഹെര്‍ബല്‍ ടീ കുടിക്കുന്നത് ഗുണം ചെയ്യും. സ്ട്രെസ് കുറയ്ക്കാന്‍ സഹായിക്കുന്ന പാനീയങ്ങള്‍ ഉറങ്ങാന്‍ പോകുന്നതിന് മുന്‍പ് കുടിക്കുന്നത് വളരെ ഗുണപ്രദമാണ്. ബദാം പാല്‍ ദിവസവും കുടിക്കുന്നതും സഹായകരമാകും.
Content Highlights :Don't be afraid of heartburn at night. Just pay attention to these things